സ്വന്തം ലേഖകന്‍: ലിവര്‍പൂളില്‍ വയറു വേദനയും ചര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ജോണ്‍ ജോസഫ് മരിച്ചു. കഴിഞ്ഞ 13 വര്‍ഷമായി യുകെയില്‍ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ജോണ്‍ ജോസഫാണ് ഇന്ന് പുലര്‍ച്ചെ നാലരയോടെ മരണമടഞ്ഞത്. യുകെയില്‍ റോയല്‍ മെയിലില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ജോസഫ് വിവിധ വടംവലി,വോളിബോള്‍ മത്സരങ്ങളുടെ റഫറിയായും മറ്റും യുകെ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു.
പ്രത്യേക രോഗ ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതിരുന്ന അമ്പത്തെട്ടുകാരനായ ജോണ്‍ ജോസഫിനെ വയറു വേദനയും ചര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന്! തിങ്കളാഴ്ച സെന്റ് ഹെലന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടലില്‍ ഓപ്പറേഷന്‍ നടത്തുകയും ഇരു കിഡ്‌നികളും പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുകയായിരുന്നു. കരളിന്റെ പ്രവര്‍ത്തനവും തകരാറിലായതോടെ ജോണിന്റെ നില അപകടാവസ്ഥയിലാകുകയായിരുന്നു.
എന്നാല്‍ മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയോടെ ആരോഗ്യ നില ഗുരുതരമായതോടെ വെന്റിലെറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കുറുപ്പന്തറ കളരിപ്പറമ്പില്‍ പറതൊട്ടിയില്‍ കുടുംബാംഗമായ ജോണ്‍ ജോസഫ് മാന്നാനം സെന്റ്.അപ്രേം സ്‌കൂളില്‍ കായിക അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. നഴ്‌സായ ഭാര്യ സെലിനാണ് ഭാര്യ. വിദ്യാര്‍ഥികളായ ഗ്രെയ്‌സ്, നോയല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കരം നാട്ടില്‍ നടത്തുമെന്നാണ് അടുത്ത ബന്ധുക്കള്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല