1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2011

പ്രണയം പരാജയപ്പെട്ടതിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഊഹിച്ചു കൂട്ടിയതെല്ലാം വെറുതെ. ബോളിവുഡിലെ ഗോസിപ്പ് മര്‍മരങ്ങളില്‍ ജോണ്‍ എബ്രഹാമിനൊപ്പം കേട്ട പേരുകള്‍ എല്ലാം വെറുതെ. ജെനീലിയ ഡിസൂസ എന്നു പറഞ്ഞു ആദ്യം. മുഴുവന്‍ പറയുന്നതിനു മുമ്പ്, റിതേഷ് ദേശ്മുഖിനെ കെട്ടുകയാണെന്ന് ജെനീലിയ പ്രഖ്യാപിച്ചു. പിന്നെ ദീപിക പദുക്കോണായി നായിക. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുംബൈയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പ്രണയവാനിലെ നക്ഷത്രങ്ങളെപ്പോലെ അവര്‍ വന്നു. ഒരാള്‍ ജോണ്‍, മറ്റൊരാള്‍ പ്രിയ മര്‍വ. ജോണിന്‍റെ കാമുകി. അറിയപ്പെടുന്ന ബിസിനസ് വുമണ്‍.

പ്രിയമുള്ളവളേ നിനക്കു വേണ്ടി, പിന്നെയും…എന്ന് അശരീരി പോലൊരു പാട്ടൊഴുകുന്ന ആ കാഴ്ചയില്‍ നിന്ന് ഈ പ്രണയത്തിന്‍റെ ഭൂതകാലം അന്വേഷിച്ചു പോയി മാധ്യമ സുഹൃത്തുക്കള്‍. എന്ത്? എങ്ങനെ? എവിടെ വച്ച്? പ്രഥമദര്‍ശനാനുരാഗത്തിന്‍റെ കഥകള്‍ എഴുതിത്തുടങ്ങുന്നതിനു മുമ്പ് ജോണ്‍ വീണ്ടും ഞെട്ടിച്ചു, എനിക്കു വിവാഹം കഴിക്കണം എന്ന പ്രസ്താവനയിലൂടെ. എട്ടു വര്‍ഷത്തെ പ്രണയത്തിനിടയില്‍ എത്രയോ തവണ മുന്‍ കാമുകി പറഞ്ഞതാണിത്. അന്നൊക്കെ കരിയറാണ് പ്രധാനം എന്നു പറഞ്ഞു ജോണ്‍. അതൊക്കെപ്പണ്ട് എന്നാണ് ഇപ്പോള്‍ ജോണ്‍ പറയുന്നത്. സെറ്റിലാവുന്നതിനെക്കുറിച്ച് ഇതു വരെ ആലോചിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പ്രിയയെ ജീവിത സഖിയാക്കുന്നു. മിക്കവാറും 2012ല്‍ വിവാഹം.

ഒന്നു കൂടി പറയുന്നു ജോണ്‍, ഇനി ഒരിക്കലും എന്‍റെ വ്യക്തി ജീവിതം മാധ്യമങ്ങളില്‍ തുറന്ന ചര്‍ച്ചയാക്കില്ല. എന്‍റെ ജീവിതത്തെ സംരക്ഷിക്കാന്‍ ഞാന്‍ പഠിച്ചു. എന്‍റെ സ്വകാര്യതയോട് അടുത്തു വരാന്‍ ഇനി ആരേയും അനുവദിക്കില്ല. നല്ല സിനിമകള്‍… നല്ല ജീവിതം അതാണ് ലക്ഷ്യം. ജോണ്‍ പറയുന്നു. എട്ടു വര്‍ഷം കൂടുകെട്ടിയ ചില്ല അകന്നു പോകുന്നത് വേദനയോടെ കണ്ടു നിന്ന പെണ്‍കിളി, ബിപാഷ ബസു കൂടണയാന്‍ മറ്റൊരു ചില്ല തേടി അലയുകാണ് ഇപ്പോഴും,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.