സ്വന്തം ലേഖകന്‍:കുഞ്ഞുണ്ടായാല്‍ ശമ്പളത്തോടെ രണ്ടു മാസം അവധി പ്രഖ്യാപിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആനുകൂല്യം ലഭിക്കുക കമ്പനിയുടെ സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക്. യുഎസ് സ്ഥാപനമായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ കസാഖ്സ്ഥാന്‍, ബെലാറസ്, ജോര്‍ജിയ, അര്‍മേനിയ, സ്വിസ്‌റല്‍ലാന്‍ഡ്, ഇസ്രായേല്‍, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ 7000 ത്തോളം ജീവനക്കാര്‍ക്കാണ് കുഞ്ഞു ജനിച്ചാല്‍ ശമ്പളത്തോടെ രണ്ടു മാസം അവധി ലഭിക്കുക.
ഈ വര്‍ഷം അവസാനം മുതല്‍ ഈ ആനുകൂല്യം ലഭ്യമാകുമെന്ന് കമ്പതി വൃത്തങ്ങള്‍ വ്യക്തമാക്കി. കുഞ്ഞു ജനിച്ചാല്‍ നിലവില്‍ ഒന്നു മുതല്‍ മൂന്നു ദിവസം വരെയാണ് സ്വിറ്റസര്‍ലന്‍ഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം പിതാവിന് അവധി കിട്ടുന്നത്. പിതാവിന് 20 ദിവസം ശമ്പളത്തോടെ അവധി അനുവദിക്കണമെന്ന ആവശ്യവുമായി ജൂലൈ നാലിനു ജനഹിത പരിശോധന വരാനിരിക്കെയാണ്. അതിനിടെയാണ് ഇതിന്റെ ഇരട്ടി അവധി അനുവദിച്ചു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പ്രഖ്യാപനം.
പിതാവിനു നിലവില്‍ ഒരു മാസം അവധിയാണ് കമ്പനി നല്‍കി വരുന്നത്. പുതിയ പ്രഖ്യാപനത്തോടെ കുഞ്ഞുണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നിച്ചോ, തവണകളായോ പിതാവിന് രണ്ടു മാസം അവധി എടുക്കാവുന്നതാണ്. മാതാവിന് ശമ്പളത്തോടെ 14 ആഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിയുള്ളപ്പോള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് നിലവില്‍ 18 ആഴ്ചയാണ് നല്‍കുന്നത്.
യുകെ, മലേഷ്യ, ചൈന, ഓസ്‌ട്രേലിയ, ബെല്‍ജിയം, മെക്‌സിക്കോ, ഇന്ത്യ, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, കെനിയ എന്നീ രാജ്യങ്ങളിലും ജീവനക്കാര്‍ക്കായി ആകര്‍ഷകമായ പ്രസവാവധി അല്ലെങ്കില്‍ ദത്തെടുക്കല്‍ അവധി ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കുന്നത്. ‘ജോണ്‌സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തൊഴിലാളികളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുകയാണ്. ഞങ്ങളുടെ ജീവനക്കാര്‍ക്ക് പുരോഗമനപരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും അതിലൂടെ ലോകമെമ്പാടും ആരോഗ്യമുള്ള കുടുംബങ്ങളും സമൂഹങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സസ് തലവന്‍ പീറ്റര്‍ ഫസോലോ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല