ഇക്കഴിഞ്ഞ ദിവസം സൌതാളില്‍ മരിച്ച എറണാകുളം സ്വദേശി ജോണി വര്‍ക്കി (54) യുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.ജോണിയുടെ അകന്ന ബന്ധുവായ പൌലോസ്,ആനന്ദ് ജിജി എന്നിവരാണ് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ നടത്തുന്നത്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.യുകെ ജീവിതം മതിയാക്കി ജനുവരിയില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു പരേതന്‍.
വിവാഹിതനായ ജോണി ഏറണാകുളം മാമങ്കലം സ്വദേശിയാണ്.ഭാര്യ റീത്ത,മക്കള്‍ വര്‍ഗീസ് (യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍),അന്ന (സൗത്ത് ആഫ്രിക്ക) ,ആന്റണി (വിദ്യാര്‍ഥി)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല