സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്കു വേദനയായി മറ്റൊരു വിയോഗം കൂടി. ബെഡ്‌ഫോര്‍ഡില്‍ നിന്നാണ് മരണ വാര്‍ത്തയെത്തിയിരിക്കുന്നത്. ഹൃദയാഘാതം മൂലം ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ താമസമാക്കിയിരുന്ന ജോജോ ഫ്രാന്‍സിസ്(52) ആണ് മരിച്ചത്. ചങ്ങനാശേരി മാമ്മൂട് സ്വദേശി ആണ് ജോജോ.
കരള്‍ സെറോസിസ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ജോജോയെ മരണം വിളിച്ചതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാരാമെഡിക്കല്‍ സേവനത്തിനായി വിളിച്ചെങ്കിലും അവര്‍ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡ് കാലത്തിന് ശേഷം യുകെയിലെത്തിയവരാണ്. എ ലവല്‍ വിദ്യാര്‍ത്ഥിയായ ഒരു ആണ്‍ കുട്ടിയാണ് പരേതന് ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല