1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2021

സ്വന്തം ലേഖകൻ: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കക്ഷി ചേരാൻ ജോജു ഹർജി നൽകി. കേസിൽ പ്രതിയായ പി.ജി ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായുള്ള ഹർജി പരിഗണിക്കുന്നതിന് മറുപടിയായാണ് കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയത്. കൊച്ചിയിലെ സംഭവത്തിൽ വ്യക്തിപരമായ അധിക്ഷേപം നേരിട്ടുവെന്ന് ജോജു ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടണം. പൊതുജനങ്ങൾ മണിക്കൂറുകൾ വഴിയിൽ കുടുങ്ങിയപ്പോഴാണ് പ്രതിഷേധം അറിയിച്ചതെന്നും ജോജു ചൂണ്ടിക്കാട്ടി. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഇതോടെ ജോജുവുമായുള്ള പ്രശ്‌നം ഒത്തു തീർപ്പാക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ നീളുമെന്ന് ഉറപ്പായി. ഒത്തു തീർപ്പിന് ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഒത്തു തീർപ്പിന് മുൻകയ്യെടുക്കുമെന്നും ഷിയാസ് പറഞ്ഞിരുന്നു.

ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിൽ ഇടപ്പള്ളി മുതൽ വൈറ്റില വരെ വൻ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ച ജോജു ജോർജ്ജ് സമരത്തെ ശക്തമായി ചോദ്യം ചെയ്തു. ജോജുവിന്റെ ഇടപെടലിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം അടിച്ച് തകർക്കുകയായിരുന്നു.

മദ്യപിച്ച് വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.