സ്വന്തം ലേഖകന്‍: പലസ്തീനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ജോര്‍ദാന്‍ രാജാവ്, സന്ദര്‍ശനം അല്‍ അഖ്‌സ പള്ളി പ്രശ്‌നത്തില്‍ ഇസ്രയേലിനുള്ള താക്കീതെന്ന് നിഗമനം. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അഥോറിട്ടി ആസ്ഥാനമായ രമല്ലയില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദാനിലെ അബ്ദുള്ള രാജാവിന് ഉജ്വല വരവേല്പ്. ഹെലിപ്പാഡിലെത്തി പ്രസിഡന്റ് അബ്ബാസ് രാജാവിനെ സ്വീകരിച്ചു. തുടര്‍ന്നു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കപ്പെട്ടു. ഇരു നേതാക്കളും പിന്നീടു ചര്‍ച്ച നടത്തി.
കിഴക്കന്‍ ജറുസലമിലെ അല്‍ അക്‌സാ മോസ്‌കുമായി ബന്ധപ്പെട്ട് ഈയിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍ രാജാവ് സന്ദര്‍ശനത്തിനെത്തിയത്. മോസ്‌കിന്റെ മേല്‍നോട്ടച്ചുമതല ജോര്‍ദാനാണ്. അഞ്ചു വര്‍ഷത്തിനുശേഷമാണ് ജോര്‍ദാന്‍ രാജാവ് രമല്ലയില്‍ എത്തുന്നതെന്ന് ഒരു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ രാജാവ് അല്‍ അഖ്‌സ സംഘര്‍ഷമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. അല്‍ അഖ്‌സ പള്ളിയില്‍ പലസ്തീനികളുടെ മരണത്തിന് കാരണമായ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്തിന്റെ പേരില്‍ വാര്‍ത്താ ചാനലായ അല്‍ ജസീറ ഇസ്രയേല്‍ പൂട്ടിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍ രാജാവിന്റെ സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല