സ്വന്തം ലേഖകന്‍: ആകാശത്തു വച്ച് ലുഫ്താന്‍സ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച ജോര്‍ദാന്‍ യുവാവിന് കിട്ടിയ പണി. യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവിനെ മറ്റു യാത്രക്കാര്‍ ശരിക്കും കൈകാര്യം ചെയ്യുകയായിരുന്നു. ലുഫ്താന്‍സ് വിമാനത്തിന്റെ കാബിന്‍ വാതിലാണ് യാത്രക്കാരന്‍ തുറക്കാന്‍ ശ്രമിച്ചത്.
ഇയാള്‍ ജോര്‍ദ്ദാന്‍കാരനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്രാങ്ക്‌ഫേര്‍ട്ടില്‍ നിന്നും ബെല്‍ഗ്രയ്ഡിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സ 1406 വിമാനത്തിലാണ് സംഭവം. വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പിന്നീട് വിമാനം സുരക്ഷിതമായി ഇറക്കി. വിമാനം പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിന് ശേഷമായിരുന്നു ഇയാള്‍ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ വിമാനത്തിന്റെ സാധാരണ വാതിലാണ് തുറക്കാന്‍ ശ്രമിച്ചത്, കോക്പിറ്റ് വാതില്‍ അല്ലെന്ന് എയര്‍ലൈന്‍സ് വക്താവ് ആന്‍ഡ്രിയാസ് ബാര്‍ട്ടെല്‍സ് വ്യക്തമാക്കി. എന്നാല്‍ വിമാനം പറത്തുമ്പോള്‍ ഇത് തുറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനം ബെല്‍ഗ്രയിഡിലെത്തിയ ഉടനെ ഇയാളെ സുരക്ഷാ ഉദ്യേഗസ്തര്‍ക്ക് കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല