അന്തരിച്ച നടന്‍ ജോസ് പ്രകാശിനു നാടിന്‍റെ അന്ത്യാഞ്ജലി. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഇന്ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്ക സെമിത്തേരിയില്‍ സംസ്കരിക്കും. അന്തിമോപചാരമര്‍പ്പിക്കാന്‍ സ്നേഹിതരുടേയും സഹപ്രവര്‍ത്തകരുടേയും ഒഴുക്കായിരുന്നു ഇന്നലെ ആലുവ തോട്ടമുഖത്തെ വീട്ടിലേക്ക്.
ഇന്നു രാവിലെ എട്ടിനു ചരമശുശ്രൂഷകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും. 11 വരെയാണ് അന്തിമോപചാരമര്‍പ്പിക്കാം. തുടര്‍ന്നു സംസ്കാരച്ചടങ്ങുകള്‍ക്കായി എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലേക്കും പിന്നീടു ബസിലിക്ക സെമിത്തേരിയിലേക്കും കൊണ്ടുപോകും.
രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ജോസ് പ്രകാശിന് അന്ത്യോപചാരമര്‍പ്പിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ദേഹത്തിനു പ്രാര്‍ഥനാ ശുശ്രൂഷ നല്‍കി. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, മന്ത്രി കെ.ബി. ഗണേഷ്കുമാര്‍, പി. രാജീവ് എംപി, പി.സി. ചാക്കോ, മോഹന്‍ ലാല്‍, സിബി മലയില്‍, കമല്‍, റോഷന്‍ ആന്‍ഡ്രൂസ്, ഇടവേള ബാബു, എം.എ. ബേബി, എ.എന്‍. രാധാകൃഷ്ണന്‍, കെ.എം. റോയ്, എം.എന്‍. ഗോവിന്ദന്‍ മാസ്റ്റര്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല