1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

അപ്പച്ചന്‍ കണ്ണന്‍ചിറ

സ്റ്റീവനേജ്: ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലൈനായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടില്‍ നിന്നും തന്റെ മാതൃ രൂപതയായ വയനാട്ടിലെ മാനന്തവാടിയിലേക്ക് തിരിച്ചു പോകുന്ന ഫാ. ജോസ് തയ്യിലിനു സ്റ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയില്‍ വിശിഷ്ടമായ അജപാലന സേവനവും, നൈസര്‍ഗ്ഗികമായ മികച്ച ഗാനശുശ്രുഷയും, മതബോധന പരിശീലനവും, ശുശ്രുഷകളും ബൈബിള്‍ പ്രബോധനങ്ങളും വഴി വിവിധ സെന്ററുകളില്‍ ആത്മീയ തീക്ഷ്ണത വളര്‍ത്തി ശ്രദ്ധേയമായ അര്‍പ്പിത സേവനം നടത്തി പോന്നിരുന്ന ജോസച്ചന്‍ തന്റെ വിസാ കാലാവധി അവസാനിക്കുന്നതിനാലാണ് നാട്ടിലേക്ക് തിരിച്ചു പോവുന്നത്.

ആഘോഷമായ വിശുദ്ധ ബലിയും,പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനയും അര്‍പ്പിച്ചു കൊണ്ടാണ് സ്റ്റീവനേജില്‍ തന്റെ സമാപന ശുശ്രുഷ ജോസച്ചന്‍ നിര്‍വ്വഹിച്ചത്. എല്ലാവരുടെയും സഹകരണങ്ങള്‍ക്കും, ആത്മീയ പിന്തുണക്കും നന്ദി അറിയിച്ച അച്ചന്‍ പ്രാര്‍ത്ഥനയില്‍ ഏവരെയും പ്രത്യേകമായി അനുസ്മരിക്കും എന്നും തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അജപാലന സേവന പരിചയവും, സെന്ററുകളില്‍ ആത്മീയ ഉണര്‍വ്വും നല്‍കുവാന്‍ പ്രാപ്തരായ കൂടുതല്‍ വൈദികരുടെ ശുശ്രുഷകള്‍ ലണ്ടനില്‍ ലഭ്യമാകട്ടെ. തന്റെ രൂപതയായ മാനന്തവാടിയില്‍ തിരിച്ചെത്തി അവിടെ ഇടവകാ അജപാലന സേവനം തുടരുവാനും കൂടുതല്‍ സമയം സഭക്കും,വിശ്വാസി സമൂഹത്തിനുമായി ശുശ്രുഷ ചെയ്യുവാന്‍ ഉള്ള അവസരം അതിലൂടെ ലഭിക്കുമെന്നും തയ്യില്‍ അച്ചന്‍ അഭിപ്രായപ്പെട്ടു.

ജോസച്ചനു യാത്രാ മംഗളങ്ങള്‍ നേര്‍ന്ന ട്രസ്റ്റി ബെന്നി ജോസഫ് കുര്‍ബ്ബാന കേന്ദ്രത്തില്‍ അച്ചന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ നിറഞ്ഞ ശുശ്രുഷകള്‍ക്കും, പ്രബോധനങ്ങള്‍ക്കും, ആത്മീയ തീക്ഷ്ണത ഊട്ടി വളര്‍ത്തിയ അജപാലന സേവനങ്ങള്‍ക്കും സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിന്റെ
നന്ദിയും, കടപ്പാടും പ്രത്യേകം അറിയിച്ചു.ആത്മീയ ധാരയില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിജയങ്ങള്‍ നേരുകയും, ആയുസ്സും, ആരോഗ്യവും, ദൈവ കൃപയും സമൃദ്ധമായി ലഭിക്കട്ടെ എന്നും
ആശംസിച്ചു. ഇടവകാ അജപാലന ശുശ്രുഷയില്‍ വളരെയേറെ പരിചയ സമ്പത്തുള്ള ജോസച്ചന്റെ തിരിച്ചു പോകല്‍ ഇംഗ്ലണ്ടിലെ സീറോ മലബാര്‍ സഭക്ക് വലിയ നഷ്ടമാകും എന്ന് ബെന്നി തന്റെ നന്ദി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ട്രസ്റ്റിമാരായ ബെന്നി ജോസഫ്,മനോജ് ഫിലിഫ് കമ്മിറ്റി അംഗങ്ങളായ സജന്‍ സെബാസ്റ്റ്യന്‍,മേജു മനോജ് തുടങ്ങിയവര്‍ യാത്രയയപ്പ് പരിപാടിക്ക് നേതൃത്വം നല്‍കി.കമ്മ്യുനിട്ടിയുടെ സ്‌നേഹോപഹാരം ജോസ് തയ്യില്‍ അച്ചന് ട്രസ്റ്റി മനോജ് ഫിലിഫ് കൈമാറി. മേജു മനോജ് പൂച്ചെണ്ട് നല്‍കി കൊണ്ട് അച്ചനെ സ്വീകരിച്ചു. സ്‌നേഹ വിരുന്നോടെ യാത്രയയപ്പ് പരിപാടിക്ക് ഹൃദ്യമായ സമാപനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.