മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി ലോകമലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ സൃഷ്ട്ടിച്ച മലയാളി വിഷനുമായി കൈകോര്‍ക്കുന്നു. സമൂഹത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വിശ്വസിക്കുന്ന സാധാരണക്കാരുടെ ആശയങ്ങളുടെ ആത്മാവിഷ്ക്കാരയ ഈ വെബ്സൈറ്റ് കൂട്ടായ്മ ഇന്നുമുതല്‍ പുതു വസന്തമായി ലോകമെങ്ങുമുള്ള മലയാളികളിലേക്ക് പടരും.
പുത്തന്‍ രൂപഭാവങ്ങളുമായി വായനക്കാര്‍ക്ക് മുന്‍പിലെത്തുന്ന NRI മലയാളിയുടെ അണിയറയിലും ഒരുപറ്റം പരിചയസമ്പന്നരായ ബഹുമുഖ പ്രതിഭകള്‍ ചുമതലയേല്‍ക്കുകയാണ്.ചീഫ് എഡിറ്റര്‍ ആയി ചുമതലയെറ്റിരിക്കുന്നത് യു കെയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോസ് തോമസ് ആണ്.മലയാളി വിഷന്‍ ഓണ്‍ലൈന്‍ പത്രത്തിന്‍റെ ചീഫ് എഡിറ്ററായിരുന്ന അദ്ദേഹം നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം യു കെ മലയാളികള്‍ക്കാകെ മാത്രുകയായതാണ്.ന്യൂകാസില്‍ സ്വദേശിയായ മലയാളി വ്യവസായി ചമഞ്ഞു നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തു കൊണ്ടുവരാന്‍ ജോസ് തോമസ് കാണിച്ച ആര്‍ജവം ലോകമെമ്പാടുമുള്ള മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചാവിഷയമായിരുന്നു.
ഇദ്ദേഹത്തിന്‍റെ പരിചയസമ്പത്തും മാധ്യമ ധര്‍മം പാലിക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്ത മനോഭാവവും വരുംനാളുകളില്‍ NRI മലയാളിക്ക് മുതല്‍ക്കൂട്ടാവും.
വ്യക്തിഹത്യയും കുന്നായ്മയും മാധ്യമ ധാര്‍ഷ്ട്യവും അരങ്ങുവാണ പ്രവാസി മലയാള മാധ്യമ രംഗത്ത് നന്മ ആഗ്രഹിക്കുന്ന മലയാളികള്‍ NRI മലയാളിയെ നെഞ്ചിലെറ്റിയതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ പുഞ്ചിരിയും പങ്കു വച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി പറയുന്നു.തുടര്‍ന്നും യു കെ മലയാളികളുടെ മനസാക്ഷിയോടൊട്ടിനിന്നുകൊണ്ട് നിങ്ങളില്‍ ഒരാളായി നിങ്ങളോടൊപ്പം നേരിന്‍റെ നേര്‍ക്കാഴ്ചയുമായി NRI മലയാളി ഉണ്ടാവുമെന്ന് ഒരിക്കല്‍ കൂടി ഉറപ്പു നല്‍കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല