സ്വന്തം ലേഖകൻ: ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ (68) നിര്യാതനായി. കോട്ടയം പാലാ സ്വദേശിയാണ്. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്.
രണ്ടുമാസമായി ബ്ലാക്ക് പൂള് ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്. പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി ഹോസ്പിറ്റലിലെ നഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.
മക്കള്‍: മറീന സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍), ജോയല്‍ സ്രാമ്പിക്കല്‍ (ലോയര്‍), അഞ്ജു സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍).
ജോസഫ് എബ്രഹാം 2004ല്‍ കുടുംബസമേതം എത്തിയപ്പോള്‍ ചോര്‍ലിയില്‍ 6 മലയാളി കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയില്‍ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ജോസഫ് എബ്രഹാം ബാബുച്ചേട്ടന് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. എല്ലാവര്ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം.
പൊതുദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല