മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ ജോസഫ് മാത്രം.മുപ്പത്തഞ്ചു ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായി ഇടുക്കിയില്‍ ദിവസേനയെന്നോണം ഭൂമി കുലുങ്ങുമ്പോഴും കോണ്ഗ്രസ് നേതാക്കള്‍ക്ക് കുലുക്കമില്ല.സഖ്യ കക്ഷിയായ ഡി എം കെയെ പിണക്കാതിരിക്കാനും ഭരണത്തില്‍ കടിച്ചു തൂങ്ങാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് മുന്നില്‍ കേരളത്തിലെ നേതാക്കളും കുടപിടിച്ച് നില്‍ക്കുകയാണ്.അതിനിടെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലും പത്രസമ്മേളനത്തിലും വികാരം കൊണ്ട് പ്രസംഗം നടത്തിയ ജോസഫ് പ്രശനം തീര്‍ക്കുന്നതിന് വളരെ ക്രിയാത്മകമായ നിര്‍ദേശങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്.വീഡിയോ കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല