ടോം ജോസ് തടിയംപാട: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കര്‍ത്താവില്‍ നിദ്രപ്രാപിച്ച ജോസി ആന്റ്ണിയുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റിക്ക് മികച്ചപ്രതികാരണമാണ് UK മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചത് , ഇതുവരെ 4030 പൗണ്ട് ലഭിച്ചു ,ഇന്നലെ ചൊവ്വഴ്ച്ച കൊണ്ട് അവസാനിച്ചതായി അറിയിച്ചിരുന്നു എന്നാല്‍ ഒരു ദിവസം കൂടി കളക്ഷന്‍ തുടരണമെന്ന് ഗ്രേറ്റ് യര്‌മൌത് മലയാളി അസോസിയേഷന്‍(GYMA) ആവശ്യപ്പെട്ടത് കൊണ്ടു ഇന്നു കൂടി കളക്ഷന്‍ തുടര്‍ന്നു.
അവര്‍ സ്വരൂപിച്ച 385 പൗണ്ട് ഇടുക്കി ചാരിറ്റിക്ക് നല്‍കി സഹകരിച്ച അവരോട് ഞങള്‍ കടപ്പെട്ടിരിക്കുന്നു .അതോടൊപ്പം ഞങ്ങള്‍ക്ക് 1000 പൗണ്ട് നല്‍കി സഹായിച്ച മലയാളം യു കെ ടീമിനോടും ഞങളുടെ സ്‌നേഹവും കടപ്പാടും അറിയിക്കുന്നു
നാളകളില്‍ യു, കെ, മലയാളി സമൂഹത്തില്‍ ഉണ്ടാകുന്ന അതൃാഹിതങ്ങളില്‍ ,മത ,ജാതി ,വര്‍ണ്ണ ,വര്‍ഗ ,സ്ഥല,ഭേതമേനൃ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മുന്‍പില്‍ ഉണ്ടാകും.
നിങ്ങളുടെ അന്തസ് കത്ത് സൂക്ഷിച്ചുകൊണ്ടുമാത്രമേ ഞങ്ങള്‍ വാര്‍ത്ത! പ്രസിദ്ധികരിക്കു എന്നും ഉറപ്പുതരുന്നു ..ഞങ്ങള്‍ പിരിക്കുന്ന പണം അണ, പൈസ ,കൂടതെ ആര്‍ക്കു വേണ്ടി പിരിക്കുന്നോ അവര്‍ക്കുനല്‍കുമെന്നും അറിയിക്കുന്നു
ജോസി ആന്റ്ണിയുടെ ഭര്‍ത്താവ് ചെംസ് ജോസഫ്ന്റെ പേരില്‍ എഴുതിയ ചെക്കിന്റെ ഫോട്ടോയും കളക്ഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ സമ്മറി കോപ്പിയും ഇതോടൊപ്പം പബ്ലിഷ് ചെയ്യുന്നു .തിങ്കളാഴ്ച നാട്ടില്‍ പോകുന്ന ബെര്‍മിംഗം സ്വദേശി ഡിഫിന മാത്യു ,കൈവശം ചെക്ക് കൊടുത്തയക്കും ജോസി യുടെ ശവസംസ്‌കാരം നടന്നതിനു ശേഷം ചെക്ക് ജോസിയുടെ വീട്ടില്‍ എത്തി കൈമാറും .
ഈ വര്‍ഷം മാത്രം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് 10500 പൗണ്ട് പിരിച്ചു നാട്ടിലെ ആളുകളെ സഹായിച്ചിട്ടുണ്ട് .ഞങ്ങള്‍ സൂധാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ അഗികാരമായി ഞങ്ങള്‍ ഇതിനെകാണുന്നു . നാളകളിലും നിങളുടെ സഹായം ഉണ്ടാകണമെന്ന് അഭൃര്‍ഥിക്കുന്നു. .
.ജോസി ഇടുക്കി നെടുംകണ്ടത്തുള്ള മാവടിയില്‍ പെരിയിലക്കാട്ടു കുടുംബഗമാണ് . UK യിലെ ഈസ്റ്റ് ബോണിലാണ് ജോലി ചെയ്തിരുന്നത് .
ബോഡി നാട്ടില്‍ കൊണ്ടുപോകുന്നതിനും നടപിടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്
ജീവിതം മരീചികയായി നില്‍ക്കുന്ന ജോസിയുടെ ഭര്‍ത്താവിനും കുട്ടിക്കും ജീവിതം കരുപ്പിടിപ്പിക്കുന്നതിനു. ഒരു ചെറിയ സഹായം ചെയ്യാന്‍ ഞങ്ങള്‍ ഇടുക്കിക്കാര്‍ എന്ന നിലയില്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ചരിധാര്‍ഥിമുണ്ട് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതുവരെ നടത്തിയ പതിനൊന്നു ചാരിറ്റിയില്‍ കൂടി പതിനെട്ടര (18.5) ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .2004 ല്‍ ഉണ്ടായ സൂനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത് .
ഞങ്ങളുടെ അക്കൗണ്ടില്‍ ജോസിക്കുവേണ്ടി പിരിവുതുടങ്ങുമ്പോള്‍ 2197 പൗണ്ട് കിടപ്പുണ്ടായിരുന്നു അത് പടമുഖം സ്‌നേഹ മന്ദിരത്തിനു നല്‍കിയ ചെക്കിന്റെ പണമാണ് അതിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് താഴെ കൊടുക്കുന്നു. അതോടൊപ്പം ഇന്നുവരെ ലഭിച്ച കളക്ഷന്റെ സമ്മറി സ്റ്റേറ്റ്‌മെന്റും പ്രസിദ്ധികരിക്കുന്നു .
ഞങള്‍ നടത്തിയ ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ വാര്‍ത്ത! ഷെയര്‍ ചെയ്തും മറ്റും പ്രചാരണ പ്രവര്‍ത്തങ്ങളില്‍ പങ്കെടുത്ത .മനോജ് മാത്യു ,ഡിജോ ജോണ്‍ ,ജൈസണ്‍ തോമസ് , വില്‍സണ്‍ ഫിലിപ്പ് . ആന്റോ ജോസ് ,ജിന്‍സണ്‍ ഇരിട്ടി ഷിജു ചാക്കോ ,മുതലായ ഒട്ടേറെപേരുണ്ട് അവരോടെല്ലാം ഞാങ്ങള്‍ക്കുള്ള കടപ്പാട് അറിയിക്കുന്നു .
. ഇടുക്കി ചാരിറ്റി ഗ്രൂപ്പ്ന്റെ ബാങ്ക് അക്കൗണ്ട് ഒരു സ്വകാര്യ വൃക്തിയുടെയും പേരിലല്ല എന്നറിയിക്കുന്നു .അക്കൗണ്ട് കണ്‍വിനെര്‍ സാബു ഫിലിപ്പ് ,, സെക്രെട്ടെറി ടോം ജോസ് തടിയംപാട്, , ജോയിന്റ് സെക്രെട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ് ഞങ്ങള്‍ ഒപ്പിട്ടിരിക്കുന്ന ചെക്ക് നോക്കിയാല്‍ ഇതറിയാന്‍ കഴിയും .. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല