സ്വന്തം ലേഖകന്‍: ബള്‍ഗേറിയയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; യൂറോപ്പില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ പത്രപ്രവര്‍ത്തക. വടക്കന്‍ ബള്‍ഗേറിയയിലെ റൂസില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക വിക്ടോറിയ മരിനോവ (30) യാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
ടിവിഎന്‍ ചാനലിലാണ് വിക്ടോറിയ മരിനോവ ജോലി ചെയ്തിരുന്നത്. ഇവരുടെ മൃതദേഹം ദനുബെ നദിക്ക് സമീപമുള്ള പാര്‍ക്കില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവര്‍ പീഡനത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി മള്ലാഡന് മരിനോവ് സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകയാണ് മരിനോവ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല