തെരുവ് വെളിച്ചത്തില്‍ സ്‌കൂള്‍ ഹോം വര്‍ക്ക് ചെയ്യുന്ന ബാലന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ കുട്ടിക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനവും സാമ്പത്തിക സഹായവും. ഫിലിപ്പൈന്‍സിലെ മക്‌ഡൊണാള്‍ഡ്‌സ് ഷോറൂമില്‍നിന്നുള്ള വെളിച്ചത്തില്‍ ഇരുന്ന് ഹോംവര്‍ക്ക് ചെയ്യുന്ന ഡാനിയല്‍ കബ്‌റേറ എന്ന ബാലന്റെ ചിത്രമാണ് ആയിര കണക്കിന് തവണ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
വെളിച്ചം തേടുന്ന ബാലന്റെ ചിത്രം വെളിച്ചത്ത് വന്നതിന് പിന്നാലെ കുടുംബത്തെ തേടിയെത്തിയത് നിരവധി സാമ്പത്തിക സഹായങ്ങളുടെ ഉറപ്പുകളാണ്. ആന്റി ക്രൈം ആന്‍ഡ് ടെററിസമാണ് ഇപ്പോള്‍ തുക വെളിപ്പെടുത്താത്ത സ്‌കോളര്‍ഷിപ്പ് ഡാനിയലിന് ഓഫര്‍ ചെയ്തിരിക്കുന്നത്.
ഒമ്പത് വയസ്സുള്ള ഡാനിയലിന്റെ പിതാവ് നേരത്തെ മരിച്ചു പോയിരുന്നു. ഡാനിയലിനും അമ്മ ക്രിസ്റ്റീന എസ്പിനോസയ്ക്കും വീടില്ല. ഒരു അപകടത്തില്‍ ഇവരുടെ വീട് കത്തിപോയി. ഒരു ദിവസം 1.14 പൗണ്ട് മാത്രമാണ് ഇവരുടെ വരുമാനം. ഇടയ്ക്ക് ഡാനിയല്‍ തെരുവില്‍ പിച്ചയെടുക്കുന്നത് കാണാമായിരുന്നെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സെബു ഡോക്ടേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ജോയ്‌സ് ജിലോസ് ടൊറേഫ്രാന്‍സ എന്ന പെണ്‍കുട്ടിയാണ് മക്‌ഡൊണാള്‍ഡ്‌സ് വെളിച്ചത്തില്‍ ഇരുന്ന് പഠിക്കുന്ന ഡാനിയലിന്റെ ചിത്രം പകര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല