കേരള ക്നാനായ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയ് മുപ്രാപ്പള്ളിയ്ക്ക് ബേസിംഗ്സ്റ്റോക്ക് ക്നാനായ യൂണിറ്റു സ്വീകരണം നല്‍കി. ബുധനാഴ്ച ബര്‍മുഡ കമ്മ്യൂണിറ്റി ഹാളില്‍ ആയിരുന്നു സ്വീകരണ പരിപാടി. വൈസ് പ്രസിഡന്റ് ടോമി മാത്യൂസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് രാജേഷ് ബേബി യൂണിറ്റു അംഗങ്ങളില്‍ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. പ്രൊഫ. ജോയ് മുപ്രാപ്പള്ളി തന്റെ പ്രസംഗത്തില്‍ കേരളത്തിലും അമേരിക്കയിലും ക്നാനായ ജനത നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എടുത്തുപറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല