സ്വന്തം ലേഖകന്‍: വാനാക്രൈക്കു പിന്നാലെ ആന്‍ഡ്രോയ്ഡ് ഫോണുകളെ തീര്‍ക്കാന്‍ ജൂഡി വൈറസ് വരുന്നു, 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ചെക്‌പോയിന്റ് ബ്ലോഗില്‍ മാല്‍വെയറുകളെ കുറിച്ചുള്ള ലേഖനത്തിലാണ് ജൂഡി എന്ന വൈറസിനെ സംബന്ധിച്ച മുന്നറിയിപ്പുള്ളത്. 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകളെ വൈറസ് ബാധിച്ചതായാണ് കണക്ക്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 41 ആപ്ലിക്കേഷനുകളില്‍ ജൂഡിയെ കണ്ടത്തി. പ്ലേ സ്റ്റോറില്‍നിന്ന് മാല്‍വെയറുകള്‍ ബാധിച്ച ആപ്പുകളുടെ നാലര കോടി മുതല്‍ പതിനെട്ടര കോടി വരെ ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ട്. മാല്‍വെയറിന്റെ കണ്ടെത്തല്‍ ഗൂഗിളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ആപ്ലിക്കേഷനുകളെ നീക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
കൊറിയന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കന്പനിയായ കിന്‍വിന്‍ വികസിപ്പിച്ചതാണ് ജൂഡി എന്നാണ് കരുതുന്നത്. പരസ്യങ്ങള്‍ കൃത്രിമമായി ക്ലിക്ക് ചെയ്ത് കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ ട്രാഫിക് ഉയര്‍ത്തുകയാണ് മാല്‍വെയര്‍ ചെയ്യുന്നത്. 2016 ഏപ്രില്‍ മുതല്‍ തന്നെ ആപ്പുകളില്‍ മാല്‍വെയര്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല