സ്വന്തം ലേഖകന്‍: വികിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുകെയില്‍ വച്ച് ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന് സ്വീഡന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ഇതോടെ ലൈംഗീകാരോപണ കേസ് ഗതിമാറുമെന്ന പ്രതീക്ഷയിലാണ് അസാഞ്ചിന്റെ മോചനത്തിനായി ശ്രമിക്കുന്നവര്‍.
പുതിയ തീരുമാനം കേസില്‍ മറ്റൊരു വഴി തുറക്കുമെന്ന് സ്വീഡനും പ്രതീക്ഷ പ്രകടിപ്പിച്ചു. 2010 ല്‍ അസാഞ്ച് സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ വച്ച് രണ്ടു സ്ത്രീകളെ ലൈംഗീകമായി പീഡനപ്പിച്ചു എന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം.
ആരോപണങ്ങള്‍ നിഷേധിച്ച അസാഞ്ച് 2012 ജൂണില്‍ ലണ്ടനിലെ ഇക്യുഡോറിന്റെ എംബസിയെ അഭയം പ്രാപിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി തന്നെ സ്വീഡന് വിട്ടു നല്‍കിയാല്‍ നിഷ്പക്ഷമായ വിചാരണ ഉണ്ടാവില്ലെന്നാണ് അസാഞ്ചിന്റെ നിലപാട്.
കേസ് കെട്ടിച്ചമച്ചതും രാഷ്ട്രിയപ്രേരിതവുമാണെന്ന് അസാഞ്ച് വാദിക്കുന്നു. അമേരിക്കയുടെ നോട്ടപ്പുള്ളിയായ തന്നെ കുടുക്കാനാണ് സ്വീഡനിലെ ചോദ്യം ചെയ്യല്‍ എന്ന് അസാഞ്ച് വ്യക്തമാക്കി. കേസിന്റെ ഭാഗമായി സ്വീഡനിലെത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചട്ടത്തിലെ പരിമിതികളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടര്‍ തീരുമാനം മാറ്റുകയായിരുന്നു.
അസാഞ്ചിന്റെ അഭിഭാഷകന്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല