സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ചോദ്യം ചെയ്യാന്‍ സ്വീഡനെ അനുവദിക്കും. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നാലുവര്‍ഷമായി കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ എംബസിയില്‍വച്ചു ചോദ്യം ചെയ്യാന്‍ സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാരെ അനുവദിക്കാമെന്ന് ഇക്വഡോര്‍ സമ്മതിച്ചു.
എംബസിക്കു വെളിയില്‍ ഇറങ്ങിയാല്‍ അസാന്‍ജിനെ അറസ്റ്റു ചെയ്യാന്‍ തയാറായി സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് രംഗത്തുണ്ട്. ചോദ്യം ചെയ്യലിനുള്ള തീയതി നിശ്ചയിച്ച് അറിയിക്കാന്‍ ഇക്വഡോര്‍ സര്‍ക്കാര്‍ സ്വീഡന് എഴുതി.
വരുന്ന ആഴ്ചകളില്‍ തന്നെ ചോദ്യം ചെയ്യലിനു സാധ്യതയുണ്ടെന്ന് ഇക്വഡോര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.2010 ലെ ബലാത്കാരക്കേസിലാണ് അസാന്‍ജിനെ സ്വീഡന്‍ ചോദ്യം ചെയ്യുന്നത്.
ബ്രിട്ടനില്‍ എത്തിയ അസാന്‍ജിനെ വിട്ടുകൊടുക്കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് 2012ല്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല