സ്വന്തം ലേഖകന്‍: മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പന്‍ഹജ് നിഹലാനി അവതരിപ്പിക്കുന്നു റായി ലക്ഷ്മിയുടെ ചൂടന്‍ രംഗങ്ങളുമായി ജൂലി 2 ട്രെയിലര്‍, ആര്‍ഷ ഭാരത സംസ്‌ക്കാരം എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ. റായ് ലക്ഷ്മി ഇതിവരെ കാണാത്ത ചൂടന്‍ അവതാരത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ജൂലി 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. റായ് ലക്ഷ്മി ആദ്യമായി ബോളിവുഡില്‍ മുഴുനീളം താരമായെത്തുന്ന ചിത്രമെന്നതു കൂടാതെ താരത്തിന്റെ 50 മത് ചിത്രമെന്ന പ്രത്യേകതയും ജൂലി 2 വിനുണ്ട്.
ദീപക് ശിവദാസനി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി ലക്ഷ്മി വലിയ രീതിയില്‍ ബോഡി ഔട്ട്ഫിറ്റ് നടത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി ബിക്കിനിയിലും പ്രത്യക്ഷപ്പെടുന്നു. കൂടാതെ 96 വ്യത്യസ്ത വേഷങ്ങളില്‍ നടി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു.
ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ സൂപ്പര്‍ ഹീറോയിനായി മാറുന്നതാണ് ജൂലി ടുവിന്റെ കഥ. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം. ദുബൈ, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ വൈറലായത് മറ്റൊരു കാരണം കൊണ്ടാണ്.
സ്ഥാനമൊഴിഞ്ഞ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹലാജ് നിഹലാനിയാണ് ചിത്രം വിതരണം ചെയ്യുന്നത്! അധികാരത്തിലിരുന്നപ്പോള്‍ കത്രിക പ്രയോഗങ്ങള്‍ കൊണ്ട് സംവിധായകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുകയും നിരവധി വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത സിബിഎഫ്‌സി ചെയര്‍മാനാണ് നിഹലാനി. എന്നാല്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം പഹലാനി വിതരണക്കാരന്റെ വേഷം അണിയുമ്പോള്‍ ചിത്രത്തിന്റെ ചൂടന്‍ രംഗങ്ങള്‍ കണ്ട് വാ പൊളിക്കുകയാണ് സോഷ്യല്‍ മീഡിയ.
സിനിമയില്‍ സദാചാര പൊലീസിങ് നടപ്പാക്കിയ നിഹലാനി ഇന്ത്യന്‍ സംസ്‌ക്കാരത്തിന് നിരക്കുന്നതല്ലെന്ന പേരു പറഞ്ഞ് ഉഡ്താ പ!ഞ്ചാബ് അടക്കം നിരവധി സിനിമകളിലെ സുപ്രധാന രംഗങ്ങള്‍ വെട്ടിമാറ്റിയത് സംവിധായകരുടെ രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു. ഒംകാരാ, ഗാങ്‌സ് ഒഫ് വാസിപ്പൂര്‍, തുടങ്ങിയ ചിത്രങ്ങളില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിനെതിരെ നേരത്തെ പഹലാജ് നിഹലാനി രംഗത്തെത്തിയിരുന്നു.
ഹോളിവുഡ് ചിത്രങ്ങളും നിഹലാനിയുടെ സദാചാര നിലപാടുകള്‍ക്ക് ഇരയായിട്ടുണ്ട്. ഹോളിവുഡ് ഇറോക്ടിക് ത്രില്ലര്‍ 50 ഷെയ്ഡ്‌സ് ഓഫ് ഗ്രേയ്ക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ജെയിംസ് ബോണ്ട് ചിത്രം സെപ്ട്രയിലെ ചുംബനരംഗങ്ങളും പഹലാജ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ നീക്കം ചെയ്തു.
സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ നിഹലാനിയുടേത് കപട നിലപാടായിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. എന്നാല്‍ ജൂലി ടുവില്‍ നീക്കം ചെയ്യേണ്ട രംഗങ്ങള്‍ ഒന്നുമില്ലെന്നാണ് നിഹലാനിയുടെ കൂസലില്ലാതെയുള്ള മറുപടി. അതേസമയം താന്‍ സംസ്‌കാരി തന്നെയാണെന്നും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിഹലാനി പറഞ്ഞു. തന്റെ സിനിമ ബോള്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല