ജൂലൈ മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തും അണക്കര മരിയന്‍ റിട്രീറ്റ് സെന്ററിലെ ഫാ. ഡൊമനിക് വളവനാലും പങ്കെടുക്കും. കവന്‍ട്രിലെ സ്റ്റോണ്‍ലി പാര്‍ക്കിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
ഫാ. സോജി ഒലിക്കല്‍, ഫാ. ജോമോന്‍ തൊമ്മാന എന്നിവരാണ് കണ്‍വെന്‍ഷനു നേതൃത്വം നല്‍കുന്നത്. ഓഗസ്റ്റു മാസം നോട്ടിംഗ്ഹാം അറീനയില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഫാ.മാത്യു നായ്ക്കംപറമ്പില്‍ നേതൃത്വം നല്‍കും. മേയ് മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍ ആയിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല