ജൂലൈ നാല് ആഘോഷങ്ങളുടെ ഭാഗമായി കോളറാഡോയില്‍ നടത്തിയ വെടിക്കെട്ടിനിടെ ഒമ്പത് പേര്‍ക്ക് പരുക്ക്. മുകളിലേക്ക് തൊടുത്തു വിട്ട പടക്കം ലക്ഷ്യം തെറ്റി ജനക്കൂട്ടത്തിന് ഇടയിലേക്ക് വീണാണ് ഒമ്പത് പേര്‍ക്ക് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.
ഏകദേശം 20,000 ആളുകള്‍ കൂടിനില്‍ക്കുന്നതിനിടയിലേക്ക് പടക്കം വന്ന് വീണത് ആശങ്കയുണ്ടാക്കി. തൊലിപ്പുറത്തുള്ള നിസാര പൊള്ളലുകള്‍ അല്ലാതെ ആര്‍ക്കും തന്നെ ഗുരുതരമായി പരുക്കേറ്റിട്ടില്ല. പരുക്കേറ്റ എല്ലാവരെയും തന്നെ പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു.
വെടിക്കെട്ടിനിടെ അപകടം നടന്നതിനെ തുടര്‍ന്ന് പരിപാടിയുടെ നടത്തിപ്പുകാരായ വെസ്റ്റേണ്‍ എന്റര്‍പ്രൈസസ് ഷോ ഉടനടി നിര്‍ത്തിവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല