സ്വന്തം ലേഖകന്‍: റിലീസിനു മുമ്പ് പ്രേക്ഷകര്‍ക്ക് ‘ചൂടന്‍’ പ്രതീക്ഷകള്‍ നല്‍കിയത് വിനയായി, ജൂലി 2 വിന്റെ പരാജയത്തെക്കുറിച്ച് റായ് ലക്ഷ്മി. വലിയ പരാജയമായ ചിത്രം മുടക്കു മുതലിന്റെ പകുതിപോലും തിരിച്ചുപിടിക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റായ് ലക്ഷ്മി.
ട്രെയ്‌ലറും ടീസറും കണ്ട പ്രേക്ഷകര്‍ തിയേറ്ററുകളില്‍ വന്നത് സെക്‌സ് പ്രതീക്ഷിച്ചാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നുംതന്നെ സിനിമയിലില്ല. അത്തരം പ്രതീക്ഷ ഉണ്ടാകുന്ന രീതിയിലാണ് സംവിധായകനും നിര്‍മാതാവും ചിത്രത്തിന്റെ പ്രമോഷന്‍ നടത്തിയത്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ ഓര്‍മയില്ലേ? ലക്ഷ്മി ചോദിക്കുന്നു.
സെക്‌സ് ചിത്രമെന്ന ലേബലില്‍ ജൂലി പ്രമോട്ട് ചെയ്യരുതെന്ന അഭിപ്രായമായിരുന്നു തനിക്ക്, അത് അന്നേ പ്രകടിപ്പിച്ചിരുന്നുവെന്നും പറയുന്നു റായ് ലക്ഷ്മി. എന്നാല്‍ നിരാശയല്ല മറിച്ച് ഇതൊക്കെ ഒരു പാഠമായി എടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ലക്ഷ്മി അഭിപ്രായപ്പെടുന്നു.
നിര്‍മാതാവും ചിത്രം വന്‍ പരാജയമാണെന്ന് തുറന്നു സമ്മതിച്ചിരുന്നു. എന്നാല്‍ പരാജയം തുറന്ന് സമ്മതിച്ചും അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള പണം നല്‍കുമെന്ന് പ്രഖ്യാപിച്ചും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല