1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2025

സ്വന്തം ലേഖകൻ: ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നഗ്നയായ ഒരു യുവതി പോലീസ് കാറിന്റെ ബോണറ്റിന് മുകളില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. തിരക്കുള്ള നഗരത്തില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിന് മുകളില്‍നിന്ന് തോക്കുധാരിയായ പോലീസുകാരനുനേരെ യുവതി ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

ധിക്കാരപരമായ ആംഗ്യം കാണിച്ച് യുവതി പിന്നീട് വിന്‍ഡ്ഷീല്‍ഡില്‍ ചാരിയിരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ താഴെയിറക്കാന്‍ ശ്രമിച്ചിട്ടും മറ്റൊരു ഉദ്യോഗസ്ഥന്‍ ആയുധം എടുക്കാനായി വാഹനത്തിനുള്ളിലെത്തിയിട്ടും യുവതി താഴെയിറങ്ങാന്‍ വീസമ്മതിച്ചു. യുവതി നഗ്നയായതിനാല്‍ അവരെ കീഴടക്കി വിലങ്ങ് വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ മടിച്ചുവെന്നും യൂറോന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വനിതകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഇറാനിലെ നിയമങ്ങള്‍ക്കെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. അവരുടെ മാനസികനില തകരാറിലാണ് എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇറാനിലെ വസ്ത്രനിയമത്തിനെതിരായ പ്രതിരോധത്തിന്റെ പ്രതീകമാണ് അവരെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഇറാനിലെ സദാചാര പോലീസ് നടപ്പിലാക്കിയ കര്‍ശനമായ വസ്ത്രധാരണ നിയമത്തിനെതിരെ നിരവധി സ്ത്രീകള്‍ നേരത്തെ തെരുവിലിറങ്ങിയിരുന്നു. ടെഹ്‌റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഉള്‍വസ്ത്രം മാത്രം ധരിച്ച് കാമ്പസില്‍ നില്‍ക്കുന്ന ചിത്രം ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു.

മെഹ്‌റാബാദിലെ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. താന്‍ ഹിജാബ് ധരിക്കാത്തത് ചോദ്യം ചെയ്ത മതപുരോഹിതന്റെ തലപ്പാവ് അഴിച്ചുമാറ്റി അത് ഹിജാബായി ഉപയോഗിച്ചാണ് യുവതി പ്രതിഷേധിച്ചത്. ‘ഇപ്പോള്‍ നിങ്ങള്‍ക്ക് ബഹുമാനം തോന്നുന്നുണ്ടോ?’ എന്ന് യുവതി പുരോഹിതനോട് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.