സ്വന്തം ലേഖകന്‍: ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി, പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരെ ഗോള്‍ മഴ പെയ്യിച്ച് ഇന്ത്യ ജേതാക്കള്‍. ടൂര്‍ണമെന്റിലുടനീളം അജയ്യരായി മുന്നേറിയ ഇന്ത്യന്‍ പട ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഹാട്രിക് പ്രകടനത്തിന്റെ ബലത്തിലാണ് ഫൈനലില്‍ പാകിസ്ഥാനെ പറപറത്തിയത്.
6 2 നാണ് പാകിസ്ഥാന്റെ തോല്‍വി. ഹര്‍മന്‍പ്രീത് വീണ്ടും ഗോള്‍ വേട്ടക്ക് തുടക്കമിട്ട മത്സരത്തില്‍ പത്താം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. പെനാല്‍റ്റി കോര്‍ണറിലൂടെയുള്ള ഈ ഗോളിന് അഞ്ചു മിനിറ്റിനകം വീണ്ടുമൊരു പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് ഇന്ത്യയെ 20 ന് മുന്നിലത്തെിച്ചു. 28 മത്തെ മിനിറ്റില്‍ മുഹമ്മദ് യാക്കൂബിന്റെ ഫീല്‍ഡ് ഗോളിലൂടെ തിരിച്ചടിച്ച പാകിസ്താന് ഞെട്ടലായി 30 മത്തെ മിനിറ്റില്‍ ഹര്‍മന്‍പ്രീതിന്റെ ഹാട്രിക് ഗോളെത്തി.
രണ്ടാം പകുതിയില്‍ 44, 50 മിനിറ്റുകളിലായി അര്‍മാന്‍ ഖുറൈശിയും മന്‍പ്രീതും ഇന്ത്യയുടെ ലീഡ് 51 എന്നാക്കി ഉയര്‍ത്തി. 53 മത്തെ മിനിറ്റില്‍ ഹര്‍മന്‍പ്രീത് വീണ്ടും സ്‌കോര്‍ ബോര്‍ഡില്‍ പേര് ചേര്‍ത്തു. 86 മത്തെ മിനിറ്റില്‍ മുഹമ്മദ് ദില്‍ബറിന്റെ ഗോളിലൂടെയാണ് സ്‌കോര്‍ 62 എന്ന നിലയിലേക്ക് പാകിസ്താന്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല