സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ദ്ധന നല്‍കാനുള്ള കരാറിനെ തത്വത്തില്‍ അംഗീകരിച്ച് ഗവണ്മെന്റും, ബിഎംഎ ട്രേഡ് യൂണിയനും. രണ്ട് വര്‍ഷക്കാലത്തിലാണ് ഈ വമ്പന്‍ വര്‍ദ്ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുക. ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി ഓഫര്‍ തങ്ങളുടെ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട്.
ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏറെ നാളായി അരങ്ങേറുന്ന, രോഗികളെ ബുദ്ധിമുട്ടിപ്പിച്ച എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍ സമരങ്ങള്‍ക്ക് അവസാനമാകും. 2023 മാര്‍ച്ച് മുതല്‍ ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളാണ് സമരങ്ങള്‍ മൂലം റദ്ദായത്. ഗവണ്മെന്റും, എന്‍എച്ച്എസ് ജീവനക്കാരും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമാണ് ഈ ഓഫറെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു.
2023-24 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയുള്ള 4% വര്‍ദ്ധനവും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നിലവിലുള്ള 9% ശരാശരി വര്‍ദ്ധനവും, 2024-25 വര്‍ഷത്തേക്കുള്ള 8% വര്‍ദ്ധനവും ചേര്‍ന്നതാണ് ഓഫര്‍. ഇതോടെ ഏകദേശം 22 ശതമാനം വര്‍ദ്ധനവാണ് ആകെ കണക്കാക്കുക. ഓഫര്‍ അംഗങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുമ്പോള്‍ 35% ശമ്പളവര്‍ദ്ധനവ് തേടി സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ അംഗീകരിക്കുമോയെന്നാണ് കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല