സ്വന്തം ലേഖകന്‍: പോലീസ് കസ്റ്റഡിയില് മരിച്ച സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിതിന്റെ നിരാഹാര സമരം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു; ഞായറാഴ്ച മില്യണ്‍ മാസ്‌ക് മാര്‍ച്ച്.
പോലീസ് കസ്റ്റഡിയില് മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജീവിന്റെ മരണത്തില് സിബിഐ അന്വേഷണം പ്രഖ്യാപിക്കുക എന്ന ആവശ്യവുമായി സഹോദരന് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്ഢ്യവുമായാണ് മില്ല്യണ് മാസ്‌ക്ക് മാര്ച്ച് നടത്താന് സോഷ്യല് മീഡീയ പ്രവര്ത്തകര് തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് മാര്ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും ട്രോള്ഗ്രൂപ്പുകള്ക്കാണ് മാര്ച്ചിലേക്ക് ക്ഷണം. പാളയം രക്തസാക്ഷി മണ്ഡപത്തില് നിന്നാണ് മാര്ച്ച് ആരംഭിക്കുന്നത്. ക്യാമ്പയിന് തുടങ്ങിയ അന്നുമുതല് വലിയ ജനപിന്തുണയാണ് ശ്രീജിത്തിന്റെ സമരത്തിനും മാര്ച്ചിനും ലഭിക്കുന്നത്. ഇതിനായി //supportfosrreejith എന്ന ഹാഷ്ടാഗിലൂടെയും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
മില്ല്യണ് മാസ്‌ക്ക് മാര്ച്ച് സമാധാന പരമായിരിക്കണമെന്നും ശാന്തമായിരിക്കണമെന്നുമുള്ള അറിയിപ്പും സംഘാടകര് തങ്ങളുടെ പേജിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക ലംഘനം കാട്ടുന്നവരെ നിരീക്ഷിക്കാന് പ്രത്യേകം കോഡിനേറ്റര്മാരെയും നിയമിച്ചിട്ടുണ്ട്. ഒരു കാരണവശാലും രാഷ്ട്രീയം അനുവദനീയമായിരിക്കില്ലെന്നും സംഘാടകര് അറിയിച്ചിട്ടുണ്ട്.
അതേസമയം ശ്രീജിവിന്റെ കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന് പറ്റില്ലെന്ന സിബിഐ നിലപാട് പുന:പരിശോധിക്കണമെന്ന് സംസ്ഥാന സര്ക്കാര് കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല് മന്ത്രാലയത്തിന് കത്തെഴുതാന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‌ദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല