സ്വന്തം ലേഖകന്‍: സുപ്രീം കോടതിക്കു മുന്നില്‍ തലകുനിക്കാതെ ജസ്റ്റിസ് കര്‍ണന്‍, പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചു.കോടതിയലക്ഷ്യത്തിന് ജസ്റ്റീസ് കര്ണന് മാപ്പു പറയില്ലെന്നും ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി. സുപ്രീം കോടതി ഉത്തരവിന് നിയമസാധുതയില്ലെന്നും പിന്‍വലിക്കണമെന്നും കാണിച്ച് രണ്ടു അപേക്ഷകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുത ഇല്ലെന്നുംഉത്തരവ് പിന്‍വലിക്കണമെന്നും ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത് നിയമപോരാട്ടം തുടരാനാണ് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റീസ് സി.എസ് കര്‍ണന്റെ തീരുമാനം. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും ജസ്റ്റിസ് കര്‍ണന്‍ കത്ത് നല്‍കി.
കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് കര്‍ണന് ആറ് മാസത്തെ തടവുശി ക്ഷയാണ് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റീസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തള്ളി. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ ജസ്റ്റീസ് കര്ണന് മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നു കോടതിയെ ബോധിപ്പിക്കുകയാണ് ഉണ്ടായതെന്നും കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ പത്രക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ, കോടതിയലക്ഷ്യത്തിനു ജസ്റ്റീസ് സി.എസ്. കര്‍ണന് സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചത് ഇന്ത്യയില്‍ അപൂര്‍വ സംഭവമായിരുനു. രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് കര്‍ണന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല