ഈ പയ്യന്‍ ഇങ്ങനെ പോയാല്‍ എവിടെ എത്തുമോ ആവോ. സംഗീതലോകത്തെ പുത്തന്‍ താരോദയം ജസ്റ്റിന്‍ ബീബറിന്റെ പേര് ഇപ്പോള്‍ ടെക്സാസിലെ റോഡിനാണ് നല്‍കിയിരിക്കുന്നത്. ബീബറിന്റെ ആരാധക കൂടിയായ 11 വയസുകാരി കരോലിന്‍ ഗോണ്‍സാലസിനാണ് റോഡിനു ബീബറിന്റെ നാമകരണം നടത്താനുള്ള അവസരം ലഭിച്ചത്. തെരുവിനു പേരിടാനുള്ള ആളെ കണ്ടെത്താനുള്ള മത്സരത്തില്‍ വിജയിച്ചാണ് കരോലിന്‍ ഒരു ദിവസത്തെ മേയര്‍ ആയത്. പഴയ മെയിന്‍ സ്ട്രീറ്റ് ആണ് ഇനി ജസ്റ്റിന്‍ ബീബര്‍ സ്ട്രീറ്റ് ആവുക.
നിരവധി അവാര്‍ഡുകളും ബഹുമതികളും പതിനേഴുവയസിനിടയില്‍ ജസ്റ്റിന്‍ ബീബറിനെ തേടിയെത്തിയിട്ടുണ്ട്. ബറാക് ഒബാമയെക്കാളും ദലൈ ലാമയെക്കാളും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ആളുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ജസ്റ്റീന്‍ ബീബറാണെന്നു ബ്രിട്ടനിലെ ദ് ഒബ്സര്‍വര്‍ പത്രം ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം ഇന്റര്‍നെറ്റില്‍ ആളുകള്‍ എറ്റവുമധികം തിരഞ്ഞപേരും ഈ കൌമാരക്കാരന്റേതാണ്.
ബീബറിന്റെ ജീവിതം ആസ്പദമാക്കി സിനിമയും ഇറങ്ങിയിരുന്നു. ബീബര്‍ നെവര്‍ സെ നെവര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 2010ല്‍ ബീബര്‍ നടത്തിയ വേള്‍ഡ് ടൂറില്‍ നിന്നുള്ള ദൃശ്യങ്ങളും, ബീബറിന്റെ ബാല്യകാലവുമൊക്കെയാണ് സിനിമയിലൂടെ പ്രേക്ഷകര്‍ കണ്ടത്. തങ്ങള്‍ക്കു കിട്ടാത്ത പല ബഹുമതികളും ഈ ചെറുപ്രായത്തില്‍ കൊച്ചു ബീബര്‍ നേടിയെടുക്കുന്നത് മറ്റുഗായകര്‍ക്ക് അസൂയ ഉളവാക്കുന്ന കാര്യമാണെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല