ഇന്ത്യന്‍ ടീം പരിശീലകനായി ലസ്റ്റിന്‍ ലംഗറേ നിയമിക്കാന്‍ സാധ്യത. ലംഗറുടെ കാര്യം ബിസിസിഐ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ ഡങ്കന്‍ ഫഌച്ചറുടെ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ലംഗറെയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഓസ്‌ട്രേലിയന്‍ ടീമിന്റെ മുന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ലാംഗറെ. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കോച്ച് എന്നനിലയില്‍ മികച്ച റെക്കോഡാണ് ലാംഗറിനുള്ളത്. ഇതാണ് ലാംഗറെ പരീക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചതിനു പിന്നില്‍.
ലാംഗറുടെ പ്രതികരണത്തിനാണ് ബിസിസിഐ കാത്തിരിക്കുന്നത്. വരുന്ന ബംഗ്ലാദേശ് പാര്യടനത്തിനു ശേഷമായിരിക്കും പുതിയ കോച്ചിന്റ നിയമനം എന്ന് സൂചനയുണ്ട്. ആദ്യം ഇന്ത്യയുടെ കോച്ചായി ഗാംഗുലിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഗാംഗുലിയെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറാക്കാനുള്ള ആലോചനയുണ്ടായിരുന്നതിനാല്‍ മറ്റൊരാളെ പരിഗണിക്കുകയായിരുന്നു. നിലവിലെ ഇന്ത്യന്‍ ഡയറക്ടര്‍ രവി ശാസ്ത്രിയെ ഉടന്‍ സ്ഥാനത്തേക്ക് നീക്കിയേക്കും. ബിസിസിഐയുടെ പുതിയ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയക്ക് താല്‍പര്യം സൗരവ് ഗാംഗുലി ഇന്ത്യയുടെ ടീം ഡയറക്ടറാകുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല