സ്വന്തം ലേഖകന്‍: ബീബറിന്റെ മോശം സ്വഭാവം ചൈനയ്ക്ക് പിടിച്ചില്ല, സംഗീത പരിപാടിക്ക് ചൈനയില്‍ വിലക്ക്. പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ബീബര്‍ക്ക് ചൈന വിലക്കിട്ടത്. ഇന്‍ഡൊനീഷ്യ, ജപ്പാന്, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലാണ് ബീബര്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നത്.
വിവാദ നായകനായ ജസ്റ്റിന് ബീബര്‍ മോശം പെരുമാറ്റത്തയിന് പേരു കേട്ടവനാണെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ ചൈനയിലെ സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ബീബറിനെപ്പോലെ മോശം പെരുമാറ്റം ഉള്ളവരെ മാറ്റി നിര്‍ത്തുകയാണെന്ന് ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ബീബര്‍ മുംബൈയില്‍ നടത്തിയ സംഗീത പരിപാടിയും വലിയ വിവാദമായിരുന്നു. ബീബര്‍ പാടാതെ വെറുതെ ചുണ്ടനക്കി പറ്റിച്ചതും രാത്രിക്കു രാത്രി രാജ്യം വിട്ടതും ആരാധകരെ ഇളിഭ്യരാക്കി. കോടിക്കണക്കിന് രൂപയാണ് പോപ്പ് രാജകുമാരന്റെ സംഗീത പരിപാടിക്കായി മുടക്കിയത്. തട്ടിക്കൂട്ടിയ പരിപാടിയില്‍ ക്ഷുഭിരായ കാണികളില്‍ പലരും ടിക്കറ്റ് തുക മടക്കിത്തരണമെന്നും സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല