സ്വന്തം ലേഖകന്‍: ‘അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവച്ചു നമ്മുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ബലിപെരുന്നാള്‍ ആശംസ. ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്ന ഇസ്‌ലാം മതവിശ്വാസികള്‍ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൃദയത്തില്‍ തൊടുന്ന ആശംസ നേര്‍ന്നത്.
അസലാമും അലൈക്കും എന്നു പറഞ്ഞ് ആരംഭിക്കുന്ന ഈ വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആശംസയില്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ബലിപ്പെരുനാള്‍ ആഘോഷിക്കുന്നതിനെ കുറിച്ചും ട്രൂഡോ പരാമര്‍ശിക്കുന്നു. ബലിപെരുന്നാള്‍ പ്രാര്‍ത്ഥനയുടേയും, തിരിച്ചറിവിന്റേയും, ആഘോഷങ്ങളുടേയും സമയമാണ്. സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനുമൊക്കെയുളള അവസരവുമാണിതെന്നും ട്രൂഡോ പറയുന്നു.
കാരുണ്യവും സഹവര്‍ത്തിത്വവുമാണ് ബലിപെരുന്നാള്‍ പകരുന്ന സന്ദേശം. ആ സന്ദേശമേറ്റെടുത്ത് ഇന്നും ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ കാരുണ്യവും കരുതലും ചുറ്റുമുള്ള മനുഷ്യരോട് കാണിക്കാം. അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവച്ചു നമ്മുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം. എല്ലാവര്‍ക്കും എന്റേയും കുടുംബത്തിന്റെ ബലിപെരുന്നാള്‍ ആശംസകള്‍ എന്നും പറഞ്ഞാണ് അദ്ദേഹം ആശംസകള്‍ അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല