യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം പുറത്തിറങ്ങി . നിരവധി നുതനമായ ആശയങ്ങള്‍ യുക്മയിലുടെ യു കെ മലയാളികളില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട് .ജ്വാല ഇ മാഗസിന്‍ യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി സാഹിത്യ പ്രസിദ്ധികരണം ആയി മാറിയിരിക്കുന്നു.ചെറിയ ഇടവേളക്ക് ശേഷം ജൂണ്‍ മാസത്തില്‍ ജ്വാല ഇ മാഗസിന്‍ പുറത്തിറങ്ങിയിരുന്നു ഈ മാസവും ഇന്നലെ (ജൂലൈ 10) നു തന്നെ ജ്വാല ഇ മാഗസിന്‍ പുറത്തിറങ്ങി .
എല്ലാ മാസവും പത്താം തീയതി ജ്വാല ഓണ്‍ലൈനില്‍ വായിക്കാം യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല.നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്‌കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരുമുതല്‍കൂട്ടാണ്.മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റജി നന്തികാട്ടിനെ പ്രത്യേകം അനുമോദിക്കുന്നുവെന്നും മാഗസിന്‍ വായിക്കുകയും ഷെയര്‍ ചെയുകയും അത് വഴി എല്ലാവരിലും എത്തിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതായും യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് അറിയിച്ചു.
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും പ്രസിദ്ധികരിക്കുന്ന
‘ജ്വാല’ ഇ മാഗസിന്‍ കൂടുതല്‍ പുതുമ നിറഞ്ഞ ഉള്ളടക്കവുമായി ജൂലൈ ലക്കം പുറത്തിറ ങ്ങിയിരിക്കുന്നത് . നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആയി മാറിയിരിക്കുന്നു ജ്വാല .
അമ്മയെന്ന സ്‌നേഹത്തിന്റെ ആത്മ നിര്‍വൃതിയുടെ പരി പൂര്‍ ണത തയുടെ അക്കെതുകയാണ് അശോക് സധന്‍ എഴുതിയ കവിത ,.പങ്കു ജോബി , വി കെ അശോകന്‍ , സിസിലി ജോര്‍ജ് , റാം ജി പട്ടേപ്പാടം , സിമി കുറ്റി ക്കാട്ട് ,തുടങ്ങിയ പ്രതിഭകളുടെ കഥകള്‍ ഇത്തവണത്തെ പ്രത്യേകതയാണ് . മനക്കരുത്തിന്റെ വിജയം പരിചയപ്പെടുത്തിയ ടി പി നിസാറിന്റെ പുസ്തക പരിചയപ്പെടുത്തല്‍ വളരെ പുതുമ പുലര്‍ത്തുന്നു . അറിയപ്പെടുന്ന ബ്ലോഗറായ മുരളി മുകുന്ദന്‍ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി രീതിയില്‍ തീര്‍ത്ത യാത്രാവിവരണവും വായന കൌതുകം തീര്ക്കും തീര്ച്ച . മലയാള സിനിമ ലോകത്തെ അഭിനയ ചക്രവര്ത്തി തിക്കുറിശി സുകുമാരന്‍ നായരുടെ അഭിനയ സൌകുമാര്യത്തിന്റെ കഥയെ ലേഖനം ആകി മാറിയിരിക്കുന്നു രാജന്‍ വി പൊഴിയുര്‍
അഭിനന്ദനം അര്‍ഹിക്കുന്നു .
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു.
ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല