യുക്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ 2015 ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി.യുകെ മലയാളികള്‍ക്കിടയില്‍ നിന്നുള്ളവരുടെ സാഹിത്യ സൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പത്താം തീയതി ജ്വാല ഇ മാഗസിന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വരുന്നു.നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആയി ജ്വാല മാറിയിരിക്കുകയാണ്.
യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല. നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്‌കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരു മുതല്‍കൂട്ടാണ്. റജി നന്തികാട്ട് ചീഫ് എഡിറ്ററായ ജ്വാല മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ ജോയി ആഗസ്തി, CA ജോസഫ്,തമ്പി ജോസ്,ജോസ് പടയാട്ടില്‍,മുരളീ മുകുന്ദന്‍ എന്നിവരാണ്.2013 ലെ യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ കലാമേളയിലെ കലാതിലകമായ അഞ്ജലി ബിജുവാണ് ഇത്തവണത്തെ മുഖചിത്രം.
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നുവെന്നും വരും ലക്കങ്ങളിലേക്ക് കൂടുതല്‍ സാഹിത്യ സൃഷ്ട്ടികള്‍ അയച്ചു തരണമെന്നും എന്ന് യുക്മ സാംസ്‌കാരിക വേദി കോ ഓര്‍ഡിനേറ്റര്‍ എബ്രഹം ജോര്‍ജ് അഭ്യര്‍ഥിച്ചു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല