അനീഷ് ജോണ്‍
യുക്മ സാംസ്കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന് സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങി . വാര്‍ത്തകള്‍ എന്നതിനപ്പുറം വായന തലം ആസ്വദിക്കുന്ന വായനക്കാര്‍ക്ക് വേണ്ടി ഉള്ള ഓണ്‍ലൈന്‍ മാസിക യാണ് ജ്വാല . നിരവധി നുതനമായ ആശയങ്ങള്‍ യുക്മയിലുടെ യു കെ മലയാളികളില്‍ എത്തിക്കുവാന്‍ യുക്മ സാംസ്കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട് എങ്കിലും എടുത്തു പറയത്തക്ക ഒന്നാണ് ജ്വാല ഇ മാഗസിന്റെ പ്രവര്‍ത്തനം .ജ്വാല ഇ മാഗസിന് യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി സാഹിത്യ പ്രസിദ്ധികരണം ആയി മാറിയിരിക്കുന്നു
ജ്വാല എല്ലാ മാസവും പത്താം തീയതി ജ്വാല ഓണ്‍ലൈനില്‍ വായിക്കാം യുക്മ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല.നാടിന്റെ സംസ്കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരുമുതല്‍കൂട്ടാണ്.മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റജി നന്തികാട്ടിനെ പ്രത്യേകം അനുമോദിക്കുന്നുവെന്നും മാഗസിന് വായിക്കുകയും ഷെയര്‍ ചെയുകയും അത് വഴി എല്ലാവരിലും എത്തിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതായും യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് അറിയിച്ചു.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും പ്രസിദ്ധികരിക്കുന്ന
കൂടുതല്‍ പുതുമ നിറഞ്ഞ ഉള്ളടക്കവുമായി ആണ് സെപ്റ്റംബര്‍ മാസം ലക്കം ‘ജ്വാല’ ഇ മാഗസിന് പുറത്തിറ ങ്ങിയിരിക്കുന്നത് . നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആണ് ജ്വാല
സമുഹത്തില്‍ എറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഷയം വളരെ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന എഡിറ്റോറിയല്‍ ഏറെ
പ്രാധാന്യം അര്‍ഹിക്കുന്നു എഡിറ്റോറിയല്‍ കൈ കാര്യം ചെയ്തിരിക്കുന്നത് രജി നന്ദി കാട്ടാണ്
വിമര്‍ശനാത്മക കവിതകള്‍ കൊണ്ട് കേരള ക്കരയെ ചിര്പ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന ചെമ്മനം ചാക്കോ യുടെ കവിത ഈ തവനതെയ് ജ്വാലയുടെ പ്രത്യേകതയായി പറയാം ദൈവ ശാസ്ത്രവും അദ്യാത്മികതയും പരിചയപ്പെടുത്തുന്ന തമ്പി ജോസ് എഴുതിയ ചിന്തോദീപമായ ലേഖനം ശശി തതപ്പിള്ളി , സലോമി ജോണ്‍ വത്സന് ,രശ്മി കിട്ടപ്പ , രംജി പടെപ്പടം , ഫൈസല്‍ ബാവ , ബിനു ആനമങ്ങാട് .,തുടങ്ങിയ പ്രതിഭകളുടെ സാഹിത്യ ടികള്‍ ഈ ലക്കത്തെ സമ്പുഷ്ടം ആക്കിയിരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത .അരുന്ധതി റോയിയുടെ കൊച്ചു വിജയം പരിചയപ്പെടുത്തിയ പുസ്തക പരിചയപ്പെടുത്തല്‍ വളരെ പുതുമ പുലര്‍ത്തുന്നു . പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി രീതിയില്‍ തീര്‍ത്ത ലാസര്‍ ഡി സില്‍വയുടെ യാത്രാവിവരണവും , നിറങ്ങളുടെ ചക്രവര്‍ത്തി വിന്‍സെന്റ് വന്‍ഗോഗിനെ പറ്റിയുള്ള ലേഖനവും വായന കൌതുകം തീര്‍ക്കും തീര്‍ച്ച . സെബാസ്ത്യന്റെ ക്ലാര ബെനലോവ് എന്ന ചെറു കഥ വ്യത്യസ്തമായ രചന രീതി കൊണ്ട് വായന ഹൃദയങ്ങള്‍ കീഴടക്കും
.
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു.
ജ്വാല ഇ മാഗസിന് സെപ്റെമെബെര് ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല