1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2016

സുജു ജോസഫ്: ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങുന്നത് പുതു വിഭവങ്ങളുടെ ഒരു ഘോഷയാത്രയോടെ. പുതുതായി അധികാരമേറ്റ കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ചീഫ് എഡിറ്റര്‍ ശ്രീ റജി നന്ദിക്കാട്ടിലിന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ജ്വാലയില്‍ മലയാള സാഹിത്യ ലോകത്ത് ചലനം സൃഷ്ടിച്ച കെ ആര്‍ മീരയുടെ ‘ആരാച്ചാരെ’ക്കുറിച്ച് ശ്രീമതി ഇന്ദിരാ ബാലന്‍ നടത്തിയ പഠനം ആണ് ഏറെ എടുത്ത് പറയേണ്ടത്. വി.ജയദേവിന്റെ ‘പേരുദോഷം’ എന്ന കവിതയും എം.ലീലാവതി എഴുതിയ ‘കുടുംബം ത്യാഗമുണ്ടെങ്കിലെ നിലനില്‍ക്കൂ’ എന്ന ലേഖനവും മലയാളി മനസുകളെ പിടിച്ചിരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ശ്രീമതി അജിമോള്‍ പ്രദീപിന്റെ കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച് കൊണ്ട് എഴുതിയ ലേഖനവും ശ്രീ.ബക്കര്‍ മേത്തലയുടെ ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ത്തിയുള്ള കവിത ‘ഒരു മരം ദൈവത്തോടും പ്രേംനസീറിനോടും സംസാരിച്ചത്’ യും ജ്വാലയുടെ ഈ ലക്കത്തിന്റെ പ്രത്യേകതകളാണ്.

യു.കെ. മലയാളികള്‍ക്കിടയിലെ അക്ഷരങ്ങളെയും എഴുത്തിനെയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായി ‘ജ്വാല’ യുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ‘ജ്വാല’ മാനേജിംഗ് എഡിറ്ററും യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ശ്രീ.സജീഷ് ടോം പറഞ്ഞു. ഓരോ ലക്കവും ഏറെ പുതുമകളോടും വ്യത്യസ്തതകളോടും എത്തുന്ന ജ്വാലക്ക് പ്രവാസി മലയാളി മനസ്സുകളില്‍ പ്രഥമ സ്ഥാനമാണുള്ളത്.

നവ മാധ്യമങ്ങള്‍ വഴി പരമാവധി പ്രചാരം നല്കി, യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ‘ജ്വാല’ കൂടുതല്‍ പേരില്‍ എത്തിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സിസ് മാത്യു ആവശ്യപെട്ടു. ജ്വാലയില്‍ പ്രസിദ്ധീകരിക്കുവാന്‍ വേണ്ടി jwalaemagazine@gmail.com എന്ന ഇമെയിലിലേക്ക് തങ്ങളുടെ കൃതികള്‍ അയച്ചു കൊടുക്കേണ്ടതാണെന്ന് യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ ശ്രീ.സി.എ.ജോസഫ് അഭ്യര്‍ധിച്ചു.

ജൂണ്‍ ലക്കം ജ്വാല വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://issuu.com/jwalaemagazine/docs/june_2016

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.