ലോകത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ യുവതിയായ ജ്യോതി അംഗെയ്ക്ക് ബോളിവുഡ് നടിയാകാന്‍ ആഗ്രഹം. നാഗ്പുരില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് അഡ്ജുഡിക്കേറ്റര്‍ റോബ് മൊലോയ് ആണ് ജ്യോതിയെ ലോകത്തിലെ ഏറ്റവും ഉയരക്കുറവുള്ള വനിതയായി പ്രഖ്യാപിച്ചത്. ജ്യോതിയുടെ 18-ാം ജന്മദിനത്തിലാണ് ചടങ്ങ് നടന്നത്.
ചടങ്ങില്‍ ജ്യോതി പിറന്നാള്‍ കേക്ക് മുറിക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. 62.8 സെ. മീ. ആണ് ജ്യോതിയുടെ ഉയരം. അമേരിക്കയിലെ 22-കാരിയായ ബ്രിജറ്റെ ജോര്‍ദാനെ പിന്നിലാക്കിയാണ് ജ്യോതി പുതിയ കിരീടമണിഞ്ഞത്. ബ്രിഗറ്റെയുടെ ഉയരം 69 സെ. മീ. ആയിരുന്നു. ലോക റെക്കോഡ് നേടിയതോടെ ലോകരാജ്യങ്ങള്‍ മുഴുവന്‍ സന്ദര്‍ശിക്കാന്‍ കഴിയുമല്ലോ എന്ന ആഹ്ലാദത്തിലാണ് ജ്യോതിയും കുടുംബവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല