ഓണത്തിന് തിയേറ്ററുകളിലെത്തിയ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ ബിജു അടുത്തിടെയാണ് മുമ്പ് തന്റെ ഈ ചിത്രത്തില്‍ നിന്നും പിന്മാറിയ നടന്‍ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയത്. പൃഥ്വിരാജ് പിന്‍മാറിയതുകാരണം തന്റെ മൂന്നുവര്‍ഷങ്ങള്‍ പാഴായിപ്പോയെന്നും പൃഥ്വി ഇനി ആരോടും ഇങ്ങനെ ചെയ്യരുതെന്നുമൊക്കെ ബിജു ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ ഇപ്പോള്‍ പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ മലയാളസിനിമയില്‍ പുതിയൊരു യുദ്ധത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ ഒരു ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള സ്വാതന്ത്ര്യം ഏതൊരു നടനുമുണ്ടെന്നാണ് പൃഥ്വി പറയുന്നത്. അതിന്റെ പേരില്‍ ബിജു തന്നെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പൃഥ്വിപറയുന്നു.
തന്റെ തീരുമാനങ്ങളിലെ ശരിയും തെറ്റും ബിജു തീരുമാനിക്കേണ്ടതില്ലെന്നും താരം തിരിച്ചടിച്ചിട്ടുണ്ട്. ബിജുവിന്റെ ചാനല്‍ ഇന്റര്‍വ്യൂ മറ്റുമാധ്യമങ്ങളിലും വലിയ വാര്‍ത്തയായതോടെയാണ് മറുപടിയുമായി പൃഥ്വിതന്നെ രംഗത്തെത്തിയിരിക്കുന്നത്.
താന്‍ പിന്മാറിയത് ബിജുവിന്റെ കരിയര്‍ പ്രതിസന്ധിയിലാക്കിയെന്ന് പറയുന്നത് ശരിയല്ലെന്ന് പറയുന്ന പൃഥ്വി അങ്ങനെയെങ്കില്‍ മലയാളചലച്ചിത്രലോത്ത് എത്രപേര്‍ നശിയ്ക്കണമെന്നും ചോദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല