ബര്‍മ്മിങ്ഹാം: ബര്‍മ്മിങ്ഹാമില്‍ ലീഡര്‍ കെ. കരുണാകരന് അനുസ്മരണവും സര്‍വമതപ്രാര്‍ത്ഥനയും നടന്നു. ലീഡറുടെ ഛായാചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. യോഗത്തില്‍ ഒ.ഐ.സി.സി യു.കെ ബര്‍മ്മിങ്ഹാം സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ജിമ്മി മൂലംകുന്നം അധ്യക്ഷനായിരുന്നു. റീജണല്‍ ചെയര്മാന് ഇഗ്നേഷ്യസ് പെട്ടയില്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റഫോര്‍ഡ് കൗണ്‍സില്‍ പ്രസിഡന്റ് ജോബിന് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജെയ്സണ്‍ തോമസ്, ജോണ്സണ് മാളിയേക്കല്‍, ശിവദാസ് കുമാര്‍, ജീന്‍സ് പാറശ്ശേരില്‍, ശാന്തി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല