അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കാനായി യു.കെ യില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പാര്‍ട്ടി ലീഡറും, ബഹു:ധനകാര്യനിയമ മന്ത്രിയുമായ കെ.എം മാണിക്ക് പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ക്രോയിഡോണ്‍ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ സെപ്തംബര്‍ 6 ന് വൈകുന്നേരം 6 മണിക്ക് വമ്പിച്ച സ്വീകരണം നല്‍കും.
മുന്‍ മന്ത്രി ടി.യു കുരുവിളയും പരിപാടിയില്‍ പങ്കെടുക്കും. ലണ്ടന്‍ റീജിയന് ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ യു.കെ കേരള കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. പ്രവാസി കേരള കോണ്‍ഗ്രസ് (എം) യു.കെ ഭാരവാഹികളായ ഷൈമോന്‍ തോട്ടുങ്കല്‍, സോജി.ടി.മാത്യു, ടോമിച്ചന് കൊഴുവനാല്‍, സി.എ ജോസഫ്, ജിജോ അരയത്ത്, അഡ്വ.ജോബി പുതുക്കുളങ്ങര, ജോര്‍ജ്ജുകുട്ടി എണ്ണപ്ളാശേരി, ജയ്മോന് വഞ്ചിത്താനം, ജോഷി നടുത്തുണ്ടം, സാബു ചൂണ്ടക്കാട്ടില്‍ ഷാജി വാരക്കുടി, ജെയിംസ് വട്ടകുന്നേല്‍, ടോമി സ്കറിയ, മാനുവല്‍ മാത്യു, എബി പൊന്നാംകുഴി, തോമസ്സ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജിജോ മുക്കാട്ടില്‍, വര്‍ഗ്ഗീസ് മേനി അയിരൂര്‍, ജോര്‍ജ്ജ് ജോസഫ്, ഷാജി മാത്യു, റെജി വാട്ടന്പാറയില്, സജി പത്തനാപുരം, മനോജ് മാഞ്ചസ്റര്‍, പ്രൊഫ.ജോസ് കാട്ടടി, കോശി സാം നിരണം, സൈമി വാണിയപുരയ്ക്കല്‍, അനീഷുകുട്ടി ജോസഫ്, തങ്കച്ചന് ജോസഫ്, ജോസി ആവക്കന്, ജോണ്‍ സാനിയല്‍, ജോജി പുല്ലാട്, ഷൈന്‍ വാട്സണ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മോനി വര്‍ഗ്ഗീസ്- 07944449340
സൈമി വാണിയപുരയ്ക്കല്‍- 07919077503
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല