1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2015

 

 

 

 

 

 

 

ലോകമെമ്പാടുമുള്ള പാലാക്കാരുടെയിടയില്‍, ബാര്‍ക്കോഴക്കേസില്‍ ആരോപണ വിധേയനായ കെ എം മാണിക്കലുകൂലമായി ഇപ്പോള്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഏറ്റവും ശ്രേദ്ധ്യെയമായ പോസ്റ്റ് …

A.T. PALAI 

കെ എം മാണി. മധ്യ തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് വേണ്ടിയും സ്വന്തം നാടിനു വേണ്ടിയും പ്രവര്‍ത്തിച്ച ഏക ജനകീയ നേതാവ്.

കെ എം.മാണിക്കെതിരെയുള്ള ചില ആരോപണങ്ങളുടെ പേരില്‍ ഹൈ കോടതിയില്‍ പറഞ്ഞ കമന്റുകള്‍ വച്ചുകൊണ്ട് ഒരുപകലും രാത്രിയും മലയാളിയുടെ ക്ഷമ പരീക്ഷിച്ച ഇവിടുത്തെ ചാനലുകള്‍ ഈ മനുഷൃനെ വലിച്ചു കീറുന്നത് നിസഹായതയോടെ കേട്ടുനിന്ന ഒരു കെ എം മാണി അനുഭാവി എന്ന നിലയില്‍ പറയട്ടെ.

ഇദ്ധേഹം ഒരു ക്രിസ്തിയാനിയായതു കൊണ്ടല്ലേ വി.ടി.സതീശനും കെ പി അനില്‍ കുമാറും വി.എം.സുധീരനും ടി.എന്‍ പ്രതാപനും വി.ടി ബല്‍റാമും അജയ് തറയിലും രമേശ് ചെന്നിതലയും രാജ് മോഹന്‍ ഉണ്ണിത്താനും കെ. സുധാകരനും മറ്റും മറ്റും ഇദ്ധേഹത്തിനെതിരെ അച്ചുതാനന്ദനേക്കാള്‍ വലിയ പ്രതിപക്ഷമായി കത്തി കയറിയത്.

ഒരു ഹൈന്ദവനായ കെ ബാബു ഇതിലേറെ കാശ് വാങ്ങിയതായി ബിജു രമേശ് പറഞ്ഞിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ രാജി രാജി എന്ന് വിളിച്ചു കൂവി, (മാണിസാറിനെ മാത്രം), അങ്ങ് തീര്‍ത്തു കളയാം എന്ന് മനപായസം രുചിക്കുന്ന കോണ്‍ഗ്രസുകാരെ നിന്നോടൊക്കെ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നു …ഞാന്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ സമുദായത്തില്‍ ബഹു. ഭുരിപക്ഷവും ഇദ്ധേഹത്തിന്റെ ഈ വിഷമ സമയത്ത് കൂടെയുണ്ട്.നല്ല വെളിവുള്ള ധാരാളം ഹൈന്ധവ സഹോദരങ്ങള്‍ ഉണ്ട് , മറ്റു സമുദായ അംഗങ്ങള്‍ ഉണ്ട് .

ഈ ലോകത്ത് തന്നെ ഒരു നേതാക്കള്‍ക്കും ലഭിക്കാത്ത അസുലഭ അനുഗൃഹിത ജന്‍മം നിങ്ങളെ താങ്ങിയതിന്, ഈ ഗതി കെട്ട പ്രസ്ഥാനത്തിലെ നശിച്ച ഗ്രൂപ്പ് വഴക്കില്‍ പെട്ട് വിഷമിക്കുന്ന പ്രിയ പ്പെട്ട കെ എം മാണിസാറിനെ കണ്ണിലെ കൃഷ്ണമണി പ്പോലെ ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹം കാത്തു പരിപാലിക്കും.. സംശയമില്ല.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവായ ശ്രീ .ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞതു പോലെ അങ്ങനങ്ങ് വളഞ്ഞിട്ട് ആക്രമിച്ച് ഇപ്പം അങ്ങ് തീര്‍ത്തു കളയാം എന്ന് കരുതുന്നുണ്ടെങ്കില്‍
ആ വെള്ളം അങ്ങ് വാങ്ങിവച്ചേര്….

കോണ്‍ഗ്രസിനെക്കാള്‍ എത്രയോ മാനൃമായാണ് ബി.ജെ പി ,ഇടതുപക്ഷം ഒക്കെ ഈ വയോധികന് മുന്‍പില്‍ ഇന്ന് പെരുമാറിയത്…

ഒരു ഇന്ത്യക്കാരനെ നേതാവ് ആക്കാന്‍ പോലും കഴിവില്ലാത്ത ഇറ്റലി മദാമ്മയുടെ അനുയായികളെ….
ഒന്ന് ഓര്‍ത്തോ…

നിങ്ങള്‍ വിതക്കുന്നത് പണ്ട് പി റ്റി ചാക്കോ എന്ന കത്തോലിക്കനായ കോണ്‍ഗ്രസ് നേതാവിനിട്ട് ഉള്ള വിത തന്നെയാണ്….

മനസിലാകുന്നുണ്ട് എല്ലാം….

ഇളമരം കരീം എന്ന മുന്‍ വൃവസായ മന്ത്രിയുടെ ഢ്രൈവര്‍ അഞ്ചുകോടി ഇന്നോവയുടെ ഡിക്കിയില്‍ അടുക്കിയ ചക്കീട്ടപ്പാറ കേസ് തൊടില്ല…..
കരീമിനെ,കെ ബാബു തൊടില്ല…..

കാരണം അവരെ ഒക്കെ തൊട്ടാല്‍ കൈ പൊള്ളും.

പാവം ക്രസ്തൃാനിയുടെ മുതുകത്ത് കേറിയാലും കുഴപ്പമില്ല…

കോണ്‍ഗ്രസുകാരാ… നിങ്ങളുടെ രണ്ടു പന്തിയിലെ ഈ വിളവ്വ് അഞ്ചു കൊല്ലം നിങ്ങളെ താങ്ങി നിറുത്തിയതിനുള്ള കൂലിയായി അങ്ങ് കരുതി ക്കോളാം..

ഞങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിനിട്ട് മൊത്തം പാരവച്ചിട്ട് നിങ്ങള്‍ അങ്ങ് നടക്കട്ടെ

കോണ്‍ഗ്രസ്‌നേതാകള്‍ ഒന്നു മനസിലാക്കുന്നത് നല്ലതായിരിക്കും…..

കെ എം മാണി എന്ന ഈ പാലാക്കാരന്‍ നസ്രാണിയെ ഒരു പാട് ദുഃഖിപ്പിച്ചാല്‍ ഞങ്ങള്‍ ക്രിസ്തൃാനികളുടെ സഹന ശക്തിയെ സംയമനത്തെ ദൗര്‍ബ്ബലൃമായി കാണരുത്…..

വരും ദിവസങ്ങളില്‍ തുടര്‍ന്ന് വായിക്കുക …

പൂഞ്ഞാറിലെ പാപികള്‍ …

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.