സ്വന്തം ലേഖകന്‍: ‘എനിക്കൊന്നുറങ്ങണം’, മന്ത്രി കെ സുധാകരന്റെ പുതിയ കവിതക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ. മന്ത്രിയുടെ കുപ്രസിദ്ധമായ ‘പൂച്ചേ പൂച്ചേ’ എന്ന കവിതയുടെ ആരവമൊഴിയും മുമ്പാണ് ‘എനിക്കൊന്നുറങ്ങണം’ എന്ന കവിതയുമായി അദ്ദേഹം വീണ്ടുമെത്തിയത്. എന്നാല്‍ കവിതയെ ട്രോളുകള്‍ കൊന്നുകൊല വിളിക്കുന്ന കാഴ്ചയാണ്` സമൂഹ മാധ്യമങ്ങളില്‍.
‘ഉറക്കും ആശാനേ ഉറക്കും…ഇമ്മാതിരി കവിത എഴുതിയാല്‍ ആശാനെ നാട്ടുകാര്‍ ഉറപ്പായിട്ടും ഉറക്കും…’ എന്നാണ് ട്രോളുകള്‍ പറയുന്നത്. ഇതിന് മുന്‍പ് സുധാകരന് എഴുതിയ ബിന്‍ ലാദന്, നിറരഹിത വിപ്ലവം, ചോരയും കവിതയും,പൂച്ചേ പൂച്ചേ തുടങ്ങിയ കവിതകളെയും ട്രോളന്മാര് കണ്ണില്‍ച്ചോരയില്ലാതെ കൈകാര്യം ചെയ്തിരുന്നു. എന്നാല്‍, എത്ര ട്രോളിയാലും തന്റെ ആവേശത്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ‘എനിക്കൊന്നുറങ്ങണം’.
ജി സുധാകരന്റെ കവിത വായിച്ച് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത് ‘ഒരു ഉലക്ക കിട്ടുമോ’ എന്നാണത്രേ. പൂച്ചേ പൂച്ചേ എന്ന കവിത കേട്ട പൂച്ചകള്‍ക്ക് ജനിക്കേണ്ടിയിരുന്നില്ല എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ട്രോളന്മാര് പറയുന്നു. അടുത്ത കവിത ‘നായേ നായേ’ എന്നതായിരിക്കുമെന്നും ട്രോളന്മാര് പരിഹസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല