സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ പ്രസംഗം മലയാളത്തിലേക്ക് തെറ്റായി മൊഴിമാറ്റി, കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രവാഹം. ആദ്യമായി കേരള സന്ദര്‍ശനം നടത്തുന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ തുടക്കത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തെറ്റുവരുത്തിയത്. തുടര്‍ന്ന് സുരേന്ദ്രനെ മാറ്റി പ്രസിഡന്റ് വി.മുരളീധരന്‍ തന്നെ പരിഭാഷയും ഏറ്റെടുത്തു.
കേരളത്തിലേക്ക് വരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്. എന്നാല്‍ ഹിന്ദിയിലെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ സുരേന്ദ്രന്‍ ഈ ഭാഗം വിട്ടുപോയി. പകരം ഇവിടെ വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്നും ചില പ്രശ്‌നങ്ങള്‍ പരിഭാഷയില്‍ വന്നതോടെ വി. മുരളീധരന്‍ മൈക്ക് ഏറ്റെടുക്കുകയായിരുന്നു. അല്‍പസമയം മോദിയുടെ പ്രസംഗം തടസപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് വി. മുരളീധരന്‍ പരിഭാഷ ഏറ്റെടുത്തത്.
എന്നാല്‍ സുരേന്ദ്രനെതിരെ പരിഹാസ വര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍. സിനിമകളിലെ പ്രശസ്തമായ ചില ഡയലോഗുകള്‍ സഹിതം പ്രചരിക്കുന്ന പോസ്റ്റുകളില്‍ സുരേന്ദ്രന്റെ പഴയ ചില പോസ്റ്റുകളും പ്രസ്താവനകളുമെല്ലാം കുത്തിപ്പൊക്കുന്നവരുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല