സ്വന്തം ലേഖകന്‍: കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന കാലയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി. വലിയൊരു സംഘമാണ് പാ രഞ്ജിത്തിനൊപ്പം മുംബൈയില്‍ എത്തിയിട്ടുളളത്.കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലന്‍. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന സമുദ്രക്കനി തന്റെ ട്വിറ്ററില്‍ കാലയുടെ ചിത്രീകരണം തുടങ്ങുന്നുവെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വണ്ടര്‍ ബാര്‍ ഫിലിംസിന്റ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേരടങ്ങിയ പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. പ്രേക്ഷകരെ ഒട്ടും നിരാശ പെടുത്താത്ത ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സൂപ്പര്‍ഹിറ്റായ കബാലി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കബാലിയൊരുക്കിയ പാ രഞ്ജിത്താണ് കാലാ സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ടി.രാമലിംഗമാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍.
ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തില്‍ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ ജീവിത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഹാജി മസ്താന്റെ ദത്തു പുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയക്കുകയും ഈ സിനിമ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയല്ലെന്ന് വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല