സ്വന്തം ലേഖകന്‍: ലോകമെങ്ങും ആയിരത്തോളം തിയറ്ററുകളില്‍ തീപടര്‍ത്താന്‍ കബാലി, രജനീകാന്ത തരംഗത്തിനിടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂലൈ 22 ന് ആയിരത്തോളം തീയറ്ററുകളിലായി കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാര്‍ഡിട്ടതായി വാര്‍ത്ത വന്നിരിക്കുന്നതിനിടയിലാണ് സെന്‍സര്‍ പകര്‍പ്പ് ചോര്‍ന്നതായുള്ള വാര്‍ത്ത. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് രജനിയുടെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല