സ്വന്തം ലേഖകന്‍: കാബൂളിലെ ഇമാം സമാന്‍ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം, പ്രാര്‍ഥനയ്ക്കായി എത്തിയ 60 ലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇമാം സമാന്‍ പള്ളിയില്‍ നിസ്‌കാരത്തിനായി വിശ്വാസികള്‍ എത്തിയ സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്‌ഫോടനത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകള്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ 30 തോളം മൃതദേഹങ്ങള്‍ പള്ളിയില്‍ നിന്നും നീക്കം ചെയ്തതായാണ് വിവരം. പരിക്കേറ്റ നാല്‍പതോളം ആളുകളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ ഷിയ വിഭാഗത്തിനെതിരെ വലിയ തോതിലുള്ള ആക്രമണമാണ് ഈ വര്‍ഷം ഉണ്ടായത്. 84 പേര്‍ കൊല്ലപ്പെടുകയും 194 ആളുകള്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളികള്‍, ഇവരുടെ മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കുനേരയാണ് പല ആക്രമണങ്ങളും ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല