പ്രമുഖ സാഹിത്യകാരന് കാരൂര്‍ സോമന്റെ കടലിനക്കരെ എംബസി സ്കൂള്‍ എന്ന നാടകത്തിന്റെ രണ്ടാം പതിപ്പ് സക്കറിയ പ്രകാശനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യുത്തെ മലയാള സംഗീത നാടകമാണിത്. ഇ.എന്‍.എം,എ പ്രസിഡണ്ട് ജോര്‍ജ് പറ്റിയാല്‍ പുസ്തകം ഏറ്റുവാങ്ങി.
ഇന്ത്യയിലെന്ന പോലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടമാടുന്ന അഴിമ്നതിയുടെ ചുരുലഴിക്കുകയാണ് ഈ നാടകം. വ്യത്യസ്തമായ നവഭാവ സവിശേഷതകള്‍ കൊണ്ട് സംഘര്‍ഷഭരിതമായ ഈ നാടകം സ്നേഹവും പ്രണയവും ഉണര്‍വും പകരുന്നുണ്ട്.
1992 ല്‍ ഈ നാടകത്തിനു വേണ്ടി അവതാരിക എഴുതിയ തോപ്പില്‍ ഭാസി ഇങ്ങനെ രേഖപ്പെടുത്തി, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാള് മുതല്‍ ഏറ്റവും വലിയ ദുരിതവും ദുരന്തവും അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിനു എല്ലാവിധ ആശംസകളും നേരുന്നു. ഗള്‍ഫില്‍ നിന്നുള്ള ആദ്യത്തെ നാടകമെന്ന നിലയ്ക്കും ഈ നാടകം മലയാളത്തിനു ഒരു മുതല്‍ക്കൂട്ടായിരിക്കും.
അഴിമതിയെ പോറ്റി വളര്‍ത്തുന്ന ഇന്ത്യന്‍ ജനാധിപത്യ നിയമങ്ങള്‍ പൊളിച്ചെഴുതാതെ ഇന്ത്യക്കാരന്റെ ദാരിദ്ര്യവും പട്ടിണിയും മാറില്ലെന്നും അതല്ലെങ്കില്‍ വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിനു ഇന്ത്യന്‍ ജനത തയ്യാറാവണമെന്നും കാരൂര്‍ സോമന് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല