1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2012

ബര്‍മ്മിംഗ്ഹാം: കടുത്തുരുത്തി വലിയപളളി ഇടവകാംഗങ്ങളുടെ സ്‌നേഹസംഗമം ജൂലൈ 21ന് ബര്‍മ്മിംഗ്ഹാമില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ ആറ് മണിയോട് സമാപിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പുറത്ത് നമസ്‌കാര പ്രാര്‍ത്ഥന ഉണ്ടായിരിക്കും. കടുത്തുരുത്തി വലിയ ഫൊറോനാപളളിയുടെ കീഴിലുളള എല്ലാ ഇടവകാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ ലേവി പടപുരയ്ക്കല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് അജി കൊല്ലംപറമ്പില്‍ – 04103588903, 07930243678, ബാബു കളപ്പുരയ്ക്കല്‍ – 07578282213 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.