1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2015

സാബു ചുണ്ടക്കാട്ടില്‍

ഇത്തവണത്തെ കൈപ്പുഴ സംഗമവും തിരുന്നാളും ആഘോഷപൂര്‍വം മെയ് രണ്ടിന് ബര്‍മിംഗ്ഹാമില്‍ നടന്നു. ഫാദര്‍ ജസ്റ്റിന്‍ കാരക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും കൈപ്പുഴ നിവാസികള്‍ക്ക് തങ്ങളുടെ ഇടവകപ്പള്ളിയില്‍ നടത്തപ്പെട്ട തിരുന്നാളിന്റെ അനുഭവം ഉളവാക്കി.

പിന്നീട് ജെയിംസ് പൈനംമൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ കൈപ്പുഴ സംഗമം നാട്ടില്‍നിന്നും വന്ന മാതാപിതാക്കള്‍ ജസ്റ്റിന്‍ അച്ഛനോടൊപ്പം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ സമ്മേളനത്തിന് കൊഴുപ്പേകി.

150ല്‍പരം കൈപ്പുഴക്കാര്‍ പങ്കെടുത്ത സംഗമനത്തിന്, റ്റോമി പടവെട്ടും കാലായില്‍ നന്ദി രേഖപ്പെടുത്തി. അടുത്ത വര്‍ഷവും മെയ് മാസത്തിലെ ആദ്യ ശനിയാഴ്ച്ച തന്നെ കൈപ്പുഴ സംഗമം നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.